
തിരുവനന്തപുരം: ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി)തസ്തികയിലേക്ക് 6ന് ഉച്ചയ്ക്ക് ശേഷം 1.30മുതൽ 3.20വരെ ഒ.എം.ആർ. പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, ഗവ. ഗേൾസ് എച്ച്.എസ്.എസ്. (എച്ച്.എസ്.വിഭാഗം), സെന്റർ 2ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1027320 മുതൽ 1027519 വരെയുള്ളവർ തിരുവനന്തപുരം, വിതുര, ഗവ.യു.പി.എസിലും നെയ്യാറ്റിൻകര ഗവ.എച്ച്.എസ്.എസ്. (എച്ച്.എസ്.വിഭാഗം) ഫോർ ബോയ്സ് സെന്റർ 2ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1030480 മുതൽ 1030679 വരെയുള്ളവർ തിരുവനന്തപുരം, ആനാവൂർ ഗവ.എച്ച്.എസ്.എസിലും ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസ്., സെന്റർ1ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1034180 മുതൽ 1034379 വരെയുള്ളവർ തിരുവനന്തപുരം, ചിറയിൻകീഴ്, എസ്.സി.വി.ബി.എച്ച്.എസിലും ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസ്., സെന്റർ 2ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1034380 മുതൽ 1034579 വരെയുള്ളവർ തിരുവനന്തപുരം, അയിലം ഗവ.എച്ച്.എസിലും കൊല്ലം ജില്ലയിൽ തേവള്ളി ഗവ.മോഡൽ വി.എച്ച്.എസ്.എസ്. ഫോർ ബോയ്സിൽ (എച്ച്.എസ്.വിങ്) ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1040949 മുതൽ 1041148 വരെയുള്ളവർ കൊല്ലം, പട്ടത്താനം, വിമല ഹൃദയ എച്ച്.എസ്.എസ്. ഫോർ ഗേൾസ്, സെന്റർ 2ലും പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതണം.
അഭിമുഖം
ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ പ്രൈമറി ടീച്ചർ തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 3, 4,5 തീയതികളിൽ പി.എസ്.സി. ആലപ്പുഴ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ) (എസ്.ഐ.യു.സി.നാടാർ, ഒ.ബി.സി.) (കാറ്റഗറി നമ്പർ 222/2024, 223/2024) തസ്തികയിലേക്ക് 5ന് അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ ഇൻ ഒഫ്താൽമോളജി (കാറ്റഗറി നമ്പർ 124/2024) തസ്തികയിലേക്ക് 5ന് പി.എസ്.സി. അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സൈറ്റ് എൻജിനീയർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 240/2024) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരിൽ ഇതുവരെയും സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 5ന് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |