
□ശമ്പള പരിഷ്കരണത്തിന് കമ്മിറ്റി
തിരുവനന്തപുരം: പുതിയ ശമ്പള കമ്മിഷനെ നിയമിച്ചില്ലെങ്കിലും ,നിയമസഭാ തിരഞ്ഞെടുപ്പ്
മുന്നിൽക്കണ്ട് ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പളം പരിഷ്കരിക്കാൻ സർക്കാർ
ശ്രമം.ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭാ യോഗത്തിലാണ്.
സാധാരണ ,പത്തു മുതൽ 14 മാസട വരെ എടുത്താണ് ശമ്പള കമ്മിഷനുകൾ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇനി അതിനുള്ള സാവകാശമില്ല.ഇനി ആറു മാസത്തിൽ താഴെയാണ്
ഈ സർക്കാരിന് കാലാവധിയുള്ളത്.പതിനാെന്നാം ശമ്പളകമ്മിഷൻ ശുപാർശ 2021ലാണ് നടപ്പാക്കിയത്. അതിന്റെ രണ്ടു ഗഡു കുടിശിക നൽകാനുമുണ്ട്.കൊവിഡിന് ശേഷമുള്ള സാഹചര്യത്തിലെകടുത്ത സാമ്പത്തിക ഞെരുക്കവും കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണങ്ങളുമാണ് കാരണം.നിലവിൽ ശമ്പളവും പെൻഷനും നൽകാൻ ഒരു വർഷം വേണ്ടി വരുന്നത് 72000 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 74% വരും. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ തനത് വരുമാനം 93268.41കോടി രൂപയാണ്. ശമ്പള പരിഷ്‌കരണം നടത്തുകയും അവശേഷിക്കുന്ന 13% ഡി.എ കുടിശിക കൊടുത്ത് തീർക്കുകയും ചെയ്താൽ ശമ്പള -പെൻഷൻ ബാധ്യക സംസ്ഥാന വരുമാനത്തിന്റെ 110% ആയി വർദ്ധിക്കും.
അടിസ്ഥാന ശമ്പളത്തിൽ
ഡി.എ ലയിപ്പിക്കും
അധികം ബാദ്ധ്യത വരുത്താത്ത തരത്തിൽ നിലവിലെ ഡി.എ.അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച് അതിനൊപ്പം ഒരു നിശ്ചിതഹശതമാനം കൂടി ചേർത്ത് ശമ്പള പരിഷ്ക്കരണം നടപ്പാക്കാനാണ് ആലോചന. നിലവിൽ കിട്ടുന്ന ഡി.എ 22%. .കിട്ടേണ്ടത് 35 %ഉം.പക്ഷെ ഇത് പൂർണ്ണമായും പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ 2024 ജൂലായ് ഒന്ന് വരെ അനുവദിക്കേണ്ട 31% ഡി.എ ശമ്പളത്തിൽ ലയിപ്പിക്കാനാണ് നീക്കം.കമ്മിഷന് പകരം ഒരു ശമ്പള പരിഷ്ക്കരണ കമ്മിറ്റിയെ നിയോഗിച്ച് വേതന പരിഷ്ക്കരണം നടപ്പാക്കാനാണ് ആലോചിക്കുന്നത്.
കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിന് ശേഷം കുറഞ്ഞ ശമ്പളം 23000ആയി. കൂടിയത് 1.66ലക്ഷവും. കുറഞ്ഞ പെൻഷൻ11500 രൂപയാണ്.കൂടിയത് 84000 രൂപയും.ആളോഹരി
വരുമാനത്തിൽ 2178 രൂപയും 31% ഡി.എ.ആയ 7130രൂപയും ശമ്പളത്തിനൊപ്പം ചേർക്കും.ഇതോടെ കുറഞ്ഞ ശമ്പളം 32300 ആയി വർദ്ധിക്കും. കുറഞ്ഞ പെൻഷൻ 16150 രൂപയുമാകും. കഴിഞ്ഞ തവണ ശമ്പള വർദ്ധനയിൽ 1.38 മൾട്ടിപ്പ്ളിക്കേഷൻ ഫാക്ടർ ഫോർമുലയാണ് ഉപയോഗിച്ചത്. ഇത്തവണ അത് 1.35മുതൽ 1.40വരെക്കലാണ്
പരിഗണനയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |