
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ സംസ്ഥാനത്തെ ക്രമീകരണങ്ങൾ വിലയിരുത്തി. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഉത്സവങ്ങളും ആഘോഷങ്ങളും പരിഗണിച്ച് തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കണമെന്ന് രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എസ്.ഐ.ആർ നടപടികൾ സുതാര്യമായി പൂർത്തിയാക്കിയതായി ഗ്യാനേഷ്‌കുമാർ വ്യക്തമാക്കി. സമാധാനപരമായ തിരഞ്ഞെടുപ്പിന് രാഷ്ട്രീയപാർട്ടികളുടെ പിന്തുണ കമ്മിഷണർ അഭ്യർത്ഥിച്ചു. എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ, ഐ.ജിമാർ, ഡി.ഐ.ജിമാർ, കളക്ടർമാർ, എസ്.പിമാർ എന്നിവരുമായും ചർച്ച നടത്തി. ഇ.വി.എം ഉദ്യോഗസ്ഥരുടെ പരിശീലന പദ്ധതികൾ തുടങ്ങിയവയും വിലയിരുത്തി.
പോളിംഗ് സ്‌റ്റേഷനുകളിൽ കുടിവെള്ളം, റാമ്പുകൾ, വീൽചെയറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിർദ്ദേശം കളക്ടർമാർക്ക് നൽകി. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഡോ.എസ്.എസ് സന്ധു, ഡോ.വിവേക് ജോഷി, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |