
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിക്കുന്ന മനുഷ്യാവകാശ ദിനാഘോഷം 10ന് രാവിലെ 10ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അദ്ധ്യക്ഷനാവും. നിയമ സർവകലാശാല വൈസ് ചാൻസലർ ഡോ.ജി.ബി.റെഡ്ഢി മുഖ്യപ്രഭാഷണം നടത്തും.
നിയമ സെക്രട്ടറി കെ.ജി.സനൽകുമാർ,മുഖ്യവിവരാവകാശ കമ്മിഷണർ വി.ഹരി നായർ,മനുഷ്യാവകാശ കമ്മിഷൻ സെക്രട്ടറി കെ.ആർ.സുചിത്ര,കേരള സർവ്വകലാശാല നിയമവിഭാഗം മേധാവി ഡോ.സിന്ധു തുളസീധരൻ, മാർ ഗ്രിഗോറിയസ് ലാ കോളേജ് നിയമ ഫാക്കൽറ്റി സുഷമ ജോർജ്ജ് തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |