
കേരളത്തിലെ മെഡിക്കൽ, അഗ്രിക്കൾച്ചറൽ, മെഡിക്കൽ അനുബന്ധം, എൻജിനിയറിംഗ്, ആർക്കിടെക്ചർ, ബി.ഫാം, കേരള കാർഷിക സർവകലാശാലാ കോഴ്സുകൾ എന്നിവയിലെ 2026-27 അദ്ധ്യയന വർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കൺട്രോളറുടെ വെബ്സൈറ്റിൽ 31വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in (KEAM- 2026 Online Application).
എൻജിനിയറിംഗ്, ഫാർമസി കോഴ്സുകൾക്ക് മാത്രമാണ് എൻട്രൻസ് പരീക്ഷ. എങ്കിലും മെഡിക്കലുൾപ്പെടെ മറ്റ് സ്ട്രീമുകളിൽ സംസ്ഥാനത്ത് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും രജിസ്റ്റർ ചെയ്യണം. എത്ര കോഴ്സുകൾക്ക് ശ്രമിക്കുന്നവരായാലും ഒറ്റ അപേക്ഷ മതി.
അപേക്ഷാ സമർപ്പണത്തിൽ സഹായിക്കാൻ സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകൾ, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകൾ എന്നിവിടങ്ങളിൽ സംവിധാനമൊരുക്കിയിട്ടുണ്ട്.
എങ്ങനെ അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കും മുമ്പ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പ്രോസ്പെക്ടസ് വിശദമായി വായിച്ചു മനസിലാക്കണം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ജനന തീയതിയും സ്വദേശവും തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,ഒപ്പ്,ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അക്നോളജ്മെന്റ് പകർപ്പ് സൂക്ഷിച്ചുവയ്ക്കണം. അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ പിന്നീടത് പരിഹരിക്കാനവസരമുണ്ട്. അപേക്ഷാഫീസ്, യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്.
പ്രധാന തീയതികൾ
* ഓൺലൈൻ അപേക്ഷ സമർപ്പണം 31 വരെ
* അഡ്മിറ്റ് കാർഡ് ഡൗൺലോഡിംഗ് ഏപ്രിൽ 1മുതൽ
* പരീക്ഷ ഏപ്രിൽ 13മുതൽ
* ഫലപ്രഖ്യാപനം ഏപ്രിൽ 10
പരീക്ഷ
* എൻജിനിയറിംഗിനും ഫാർമസിക്കും വെവ്വേറെ കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ നടത്തും.
* എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി, വെറ്ററിനറി തുടങ്ങിയ കോഴ്സുകൾക്ക് നീറ്റ് യു.ജി സ്കോർ നിർബന്ധം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |