
വെള്ളാപ്പള്ളി പറഞ്ഞാൽ വർഗ്ഗീയം: ഷോൺജോർജ്ജ്
തിതിരുവനന്തപുരം: ലീഗ് നേതാവായ കെ.എം. ഷാജി മുസ്ലിം സമുദായത്തിനു വേണ്ടി വാദിച്ചാൽ മതേതരത്വവും, വെള്ളാപ്പള്ളി നടേശൻ സമുദായത്തിനു വേണ്ടി പറഞ്ഞാൽ വർഗീയതയുമെന്ന് ഷോൺ ജോർജ്. പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസം കൊണ്ട് നടപ്പാക്കിയവരാണ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നത്. കോൺഗ്രസിനും ഇക്കാര്യത്തിൽ യാതൊരു ആത്മാർത്ഥതയുമില്ല. എന്നിട്ട് മുഖ്യമന്ത്രി പറയുന്നത് റിപ്പോർട്ടിലെ 222ശുപാർശകൾ നടപ്പാക്കിയെന്നാണ്. ഇതുകൊണ്ട് ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എന്ത് നേട്ടമുണ്ടായെന്ന് കൂടി പറയണം. റിപ്പോർട്ട്പൂർണമായി പുറത്തു വിടണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |