
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവതിയുടെ ശരീരത്തിൽ പരിക്കുകളുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് കണ്ടെത്തി. ഇവർ തന്നെയാണോ കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ മൃതദേഹം ട്രാക്കിനടുത്ത് കിടക്കുന്നതുകണ്ട ലോക്കോ പൈലറ്റാണ് വിവരം പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിൽ ട്രെയിനിടിച്ചല്ല മരണമെന്ന് സ്ഥിരീകരിച്ചു. യുവതിയുടെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും മുറിവുകളും പാടുകളുമുണ്ട്. കൂടാതെ നഗരത്തിലെ വസ്ത്രസ്ഥാപനത്തിലെ സ്റ്റിക്കറും യുവതി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് കണ്ടെത്തി. മരിച്ചത് നഗരത്തിൽ താമസിക്കുകയായിരുന്നയാളാണോ അതോ കോട്ടയത്തുനിന്ന് വന്ന് കൊച്ചിയിൽ താമസിക്കുകയായിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |