
ന്യൂഡൽഹി: പറന്നുയർന്നതിനു പിന്നാലെ എൻജിൻ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്. രാവിലെ 6.08ന് ലേയിലക്ക് തിരിച്ച സ്‌പൈസ്ജെറ്റ് ബോയിംഗ് 737 വിമാനം ടേക്ക് ഓഫ് ചെയ്‌ത് ഒരു മണിക്കൂറിനകമാണ് രണ്ട് എൻജിനുകളിലൊന്നിൽ തകരാറുണ്ടെന്ന് വ്യക്തമായത്. ഉടൻ പൈലറ്റ് ഡൽഹിയിലെ എയർ ട്രാഫിക് കൺട്രോളിന് മേയ് ഡേ അടിയന്തര സന്ദേശം നൽകി. 6.49ഓടെ ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. അടിയന്തര ലാൻഡിംഗിനായി വിമാനത്താവളത്തിൽ എല്ലാ തയ്യാറെടുപ്പുകളും ക്രമീകരിച്ചിരുന്നു. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും അടക്കം 150 പേർ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
