
മതിലകം : നിയമപരമായി കൈവശം വയ്ക്കാവുന്നതിലും അധികം വിദേശമദ്യം സൂക്ഷിച്ച കേസിൽ എറിയാട് വൈദ്യർ ജംഗ്ഷൻ ചെമ്മണ്ടപ്പറമ്പിൽ വീട്ടിൽ ബൈജു (39) എന്നയാളെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. പൊക്ലായ് ബിവറേജ് ഷോപ്പിന്റെ കോമ്പൗണ്ടിനുള്ളിൽ കണ്ട ബൈജുവിനെ പരിശോധിച്ചപ്പോഴാണ്, 500 മില്ലി ലിറ്ററിന്റെ 30 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തത്. ബൈജു മുൻപും സമാനമായ രീതിയിൽ മദ്യവിൽപ്പന നടത്തിയ കേസിൽ പ്രതിയാണ്. മതിലകം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വിമോദ്, കൊടുങ്ങല്ലൂർ കൺട്രോൾ റൂം എസ്.ഐ ശ്രീനിവാസൻ, സി.പി.ഒ ഗിരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |