SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.01 PM IST

ജലസംരക്ഷണത്തിനായി കുട്ടികളുടെ സർഗാത്മകത തേടി ഐ.പി.എ വനിത

Increase Font Size Decrease Font Size Print Page
vanitha

തിരുവനന്തപുരം: ഇന്ത്യ നേരിടുന്ന കടുത്ത ജലക്ഷാമത്തെക്കുറിച്ചും ശുദ്ധജല ലഭ്യതയുടെ പ്രാധാന്യത്തെക്കുറിച്ചും വരുംതലമുറയെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പ്ലംബിംഗ് അസോസിയേഷൻ വനിതാ വിഭാഗമായ ഐ.പി.എ വനിത ദേശീയതലത്തിൽ കഥാരചനാ മത്സരം സംഘടിപ്പിക്കുന്നു. 'മൈ വാട്ടർ മൈ സ്റ്റോറി' മത്സരത്തിൽ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ജലവുമായുള്ള ആത്മബന്ധം,ജലമില്ലാത്ത ഒരു ദിവസം,സമൂഹത്തിലെ ജലസംരക്ഷണ നായകർ, ജലം ലാഭിക്കാനുള്ള നൂതന ആശയങ്ങൾ എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിനെ ആസ്പദമാക്കിയാണ് മത്സരം. മലയാളം ഉൾപ്പെടെ പ്രാദേശിക ഭാഷകളിലോ ഇംഗ്ലീഷിലോ ഹിന്ദിയിലോ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാം. 300മുതൽ 350 വാക്കുകൾ വരെ ദൈർഘ്യമുള്ള കഥകൾ കൈപ്പടയിൽ എഴുതിയോ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തോ സമർപ്പിക്കാവുന്നതാണ്. സ്കൂൾ തലത്തിൽ നടത്തുന്ന പ്രാഥമിക മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന മൂന്ന് കഥകൾ സംസ്ഥാനതലത്തിലും അതിൽ വരുന്ന മികച്ച കഥയാണ് ദേശീയ തലത്തിലേക്ക് പരിഗണിക്കുക. പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റ് നൽകും. ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 25,000 രൂപയും ട്രോഫിയും സമ്മാനം. കൂടാതെ വിജയിയുടെ കഥ 'ഇന്ത്യൻ പ്ലംബിംഗ് ടുഡേ' മാസികയിൽ പ്രസിദ്ധീകരിക്കും. ബംഗളൂരുവിൽ വച്ച് നടക്കുന്ന പ്ലംബ്എക്സ് ഇന്ത്യ അവാർഡ് ദാന ചടങ്ങിലേക്ക് വിജയിയെയും ഒരു രക്ഷിതാവിനെയും സൗജന്യ യാത്രയും താമസവും സഹിതം ക്ഷണിക്കുമെന്നത് മത്സരത്തിന്റെ പ്രധാന ആകർഷണമാണ്. രജിസ്ട്രേഷന്റെ അവസാന തീയതി ഫെബ്രുവരി 6. കഥകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. വിവരങ്ങൾക്ക്: +91 9249445582, vanita@indianplumbing.org.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.