
കൊച്ചി:ഗൾഫ് സംഘർഷം ശക്തമായതോടെ ഒറ്റപ്പെട്ട ബഹ്റൈനിൽ നിന്ന് 198 മലയാളികൾ തിരിച്ചെത്തി. സൗദി അറേബ്യ വഴി ചാർട്ടേഡ് വിമാനത്തിൽ ഇന്നലെ വൈകിട്ടാണ് നെടുമ്പാശേരിയിലെത്തിയത്.ബഹ്റൈൻ കേരളീയ സമാജം മുൻകൈയെടുത്താണ് സൗദിയിലെ ദമാമിൽ നിന്ന് വിമാനം സജ്ജമാക്കിയത്.ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാലാണിത്.പുലർച്ചെ ഒരു മണിക്ക് മനാമയിലെ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നിന്ന് പ്രവാസികളുമായി പുറപ്പെട്ട ബസ് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.ബഹ്റൈനിൽ ഒരാഴ്ചയോളം ഓഫീസുകൾ അടച്ചിട്ടെങ്കിലും ഇപ്പോൾ ഭാഗികമായി തുറന്നിട്ടുണ്ട്.എന്നാൽ പലർക്കും അവധി ലഭിക്കാത്ത സാഹചര്യമുണ്ടെന്നും നാട്ടിലെത്തിയവർ പറയുന്നു.നാളെയും 20നും മലയാളികളുമായി കൂടുതൽ വിമാനങ്ങളെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |