SignIn
Kerala Kaumudi Online
Friday, 20 September 2024 7.35 PM IST

കെ.എസ്.ഇ.ബി പെൻഷൻ സുരക്ഷിതമാക്കും: മന്ത്രി

Increase Font Size Decrease Font Size Print Page
kseb

കൊച്ചി: നാല്പതിനായിരത്തിലധികം വരുന്ന കെ.എസ്.ഇ.ബി പെൻഷൻകാരുടെ ഭാവി പെൻഷൻ സുരക്ഷിതമാക്കാൻ മാസ്റ്റർ ട്രസ്റ്റും പെൻഷൻ ഫണ്ടും പുനരുജ്ജീവിപ്പിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് കൂട്ടായ്മയുടെ സംസ്ഥാന സമ്മേളനം എറണാകുളം ആശിർഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.മാസ്റ്റർ ട്രസ്റ്റിൽ പെൻഷൻ സംഘടനകളുടെ പ്രാതിനിദ്ധ്യം സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന 'വൈദ്യുതിഭേദഗതി ബിൽ 2022,പെൻഷൻ സുരക്ഷയും മാസ്റ്റർ ട്രസ്റ്റും' സെമിനാർ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദലി റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.ടി.ജെ. വിനോദ് എം.എൽ.എ,ജനറൽ സെക്രട്ടറി പി. അശോക് കുമാർ,സംസ്ഥാന സെക്രട്ടറി ആർ. സ്വാമിനാഥൻ,മുൻ സ്റ്റേറ്റ് അറ്റോർണി അഡ്വ. വി.കെ. സോഹൻ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എം. മുഹമ്മദലി റാവുത്തർ (പ്രസിഡന്റ്),പി. അശോക് കുമാർ (ജനറൽ സെക്രട്ടറി),പി.വി. ജഗദാനന്ദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.