SignIn
Kerala Kaumudi Online
Friday, 20 September 2024 7.13 PM IST

പി.എസ്.സി അറിയിപ്പുകൾ

Increase Font Size Decrease Font Size Print Page
psc

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ (ഹിസ്റ്ററി,​ കാറ്റഗറി നമ്പർ 283/2019) തസ്തികയിലേക്ക് നവംബർ 2,3,4,9 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 2 ബി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546324.

 സർട്ടിഫിക്കറ്റ് പരിശോധന

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ പ്രോജക്ട് ഓഫീസർ - ജനറൽ, മത്സ്യത്തൊഴിലാളികൾ/ മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ (കാറ്റഗറി നമ്പർ 220/2020, 221/2020) തസ്തികയിലേക്ക് നവംബർ 1,2,3,7,8,14,15,16 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

തിരുവനന്തപുരം ജില്ലയിൽ പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിംഗ്)​ വകുപ്പിൽ ലൈൻമാൻ (കാറ്റഗറി നമ്പർ 258/2021) തസ്തികയിലേക്ക് നവംബർ 4,5,7 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്)
അസിസ്റ്റന്റ് ഗ്രേഡ് 2/ ജൂനിയർ അസിസ്റ്റന്റ് (പാർട്ട് 2- മത്സ്യത്തൊഴിലാളികൾ/ മത്സ്യത്തൊഴിലാളികളുടെ
ആശ്രിതർ (കാറ്റഗറി നമ്പർ 230/2020) തസ്തികയിലേക്ക് നവംബർ 5ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

 വകുപ്പുതല പരീക്ഷ - പുതിയ

അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം

ജൂലായ് 2022 വകുപ്പുതല വിജ്ഞാപനപ്രകാരം നവംബർ 5ന് നടത്തുന്ന ഓൺലൈൻ പരീക്ഷക്ക് (ടെസ്റ്റ്
ഇൻ കേരള എഡ്യൂക്കേഷൻ ആക്ട്സ് ആൻഡ് റൂൾസ് - കേരള എഡ്യൂക്കേഷൻ ആക്ട്സ് ആൻഡ് റൂൾസ് - പേപ്പർ കോഡ്:
036080) അഡ്മിഷൻ ടിക്കറ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം വരുത്തിയതിനാൽ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തിട്ടുള്ള പരീക്ഷാർത്ഥികൾ പുതിയ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.

 വകുപ്പുതല പരീക്ഷ

ജൂലായ് 2022 വകുപ്പുതല പരീക്ഷാവിജ്ഞാപന പ്രകാരം നവംബർ 5,7,8 തീയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.