തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അദ്ധ്യയന വർഷം തന്നെ നഴ്സിംഗ് കോളേജുകളിൽ ബി.എസ്.സി നഴ്സിംഗ്,പോസ്റ്റ് ബേസിക് നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കണമെന്ന് കേരള ഗവ:നഴ്സസ് യൂണിയൻ ആവശ്യപ്പെട്ടു.പല രാജ്യങ്ങളും ബി.എസ്.സി നഴ്സിംഗ് പാസായവരെ മാത്രമാണ് ജോലിക്കെടുക്കുന്നത്.കേരളത്തിൽ ഓരോ വർഷവും ആയിരക്കണക്കിന് ജനറൽ നഴ്സുമാരാണ് പഠിച്ചിറങ്ങുന്നത്.എന്നാൽ ഇവർക്ക് വിദേശരാജ്യങ്ങളിൽ ജോലി ലഭിക്കുന്നതിന് പോസ്റ്റ് ബേസിക് നഴ്സിംഗ് കോഴ്സുകൾക്ക് പ്രധാന്യം നൽകണമെന്നും തിരുവനന്തപുരം,എറണാകുളം ഗവണ്മെന്റ് നഴ്സിംഗ് കോളേജുകളിൽ പോസ്റ്റ് ബേസിക് നഴ്സിംഗിന്റെ സീറ്റുകൾ വർദ്ധിപ്പിക്കണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.സന്തോഷും സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.അനസും പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |