തിരുവനന്തപുരം; ബിരുദം യോഗ്യത ആവശ്യമായ തസ്തികകളിലേക്കുള്ള രണ്ടാംഘട്ട ഒ.എം.ആർ. പരീക്ഷ 19 ന് 1.30 മുതൽ 3.15 വരെ നടത്തും. ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
സർട്ടിഫിക്കറ്റ് പരിശോധന
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് 2 (ബോയിലർ ഓപ്പറേറ്റർ) - ജനറൽ, സൊസൈറ്റി തസ്തികയിലേക്ക് 16 ന് രാവിലെ 10.30നും ഉച്ചയ്ക്ക് രണ്ടിനും പി.എസ്.സി ആസ്ഥാന ഒഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള പോലീസ് സർവീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) അസിസ്റ്റന്റ് ഡയറക്ടർ (പട്ടികജാതി/പട്ടികവർഗ്ഗം) തസ്തികയിലേക്ക് 17 ന് രാവിലെ 10.30 ന് സർട്ടിഫിക്കറ്റ് പരിശോധന നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഹിന്ദി) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 21ന് രാവിലെ 10.30നും സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 ബി വിഭാഗവുമായി ബന്ധപ്പെടുക .ഫോൺ : 0471 2546324.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |