തിരുവനന്തപുരം: വൈദ്യുതി നിയമഭേദഗതി ബിൽ പാസാക്കുന്നതിനെതിരെ വൈദ്യുതി ജീവനക്കാരുടെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻഡ് എൻജിനിയേഴ്സ് കേരളഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാജ്ഭവൻ മുതൽ കെ.എസ്.ഇ.ബി ആസ്ഥാനമായ പട്ടത്തെ വൈദ്യുതിഭവൻ വരെ മനുഷ്യചങ്ങല സൃഷ്ടിച്ച് സമരം ചെയ്യും. വൈകിട്ട് നാലിനാണ് മനുഷ്യചങ്ങല. തുടർന്ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ യോഗം ചേരും. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു)സംസ്ഥാന പ്രസിഡന്റുമായ എളമരം കരീം എം.പി, സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ(എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റുമായ കാനം രാജേന്ദ്രൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിക്കും. ബില്ലിനെതിരെ വൈദ്യുതി തൊഴിലാളികളും, ഓഫീസർമാരും, കർഷക സംഘടനകളും നവംബർ 23ന് പാർലമെന്റ് മാർച്ചും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |