തിരുവനന്തപുരം: കേരളകൗമുദിയുടെ 111-ാം വാർഷികാഘോഷ സമാപനവും ന്യൂഇയർ ആഘോഷവും ഒത്തുചേരുന്ന ഡിസംബർ ഫെസ്റ്റ് - 2022 ഇന്ന് വൈകിട്ട് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ അരങ്ങേറും. ചടങ്ങിന് കൊഴുപ്പേകി പ്രശസ്ത സംഗീത സംവിധായകൻ ഗോപീസുന്ദറും അമൃത സുരേഷും ചേർന്നൊരുക്കുന്ന സംഗീത വിരുന്ന് തലസ്ഥാനത്തെ കാണികൾക്ക് നവ്യാനുഭവമാവും.
വൈകിട്ട് 6ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി പങ്കുചേരും. കേരളകൗമുദി തിരുവനന്തപുരം, ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ സ്വാഗതം ആശംസിക്കും.
കൗമുദി ടിവിയിലെ ജനപ്രിയ പരിപാടികളായ 'അളിയൻസ്" 500-ാം എപ്പിസോഡ് പിന്നിട്ടതിന്റെയും 'ഓ മൈ ഗോഡ്" 350 എപ്പിസോഡ് പിന്നിട്ടതിന്റെയും ആഘോഷം ചടങ്ങിൽ നടക്കും. ഈ പ്രോഗ്രാമുകളിലെ കലാകാരന്മാരെയും അണിയറ പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും. പരിപാടിയുടെ പ്രധാന സ്പോൺസർമാരായ ശ്രീഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനീസ്, രാജധാനി, ബാങ്കിംഗ് പാർട്ട്ണർ ബാങ്ക് ഒഫ് ബറോഡ, സഹ സ്പോൺസർമാരായ ചുങ്കത്ത് ജുവലറി, ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ്, എസ്.കെ ഹോസ്പിറ്റൽ, ട്രിവാൻഡ്രം മോട്ടോഴ്സ്, അമരാലയ ശുശ്രുത ഫാർമ, ഫാമിലി പ്ളാസ്റ്റിക്സ്, ഇന്ത്യൻ ഓയിൽ, അനെർട്ട്, കെ.എസ്.ഇ.ബി പ്രതിനിധികൾക്കും ഉപഹാരം സമ്മാനിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. ആദ്യം വരുന്നവർക്ക് മുൻഗണന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |