SignIn
Kerala Kaumudi Online
Saturday, 27 April 2024 6.12 AM IST

പി.എസ്.സി അറിയിപ്പ്

k

തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസർ (ശൈലക്യതന്ത്ര) (കാറ്റഗറി നമ്പർ 114/2021) തസ്തികയിലേക്ക് 10ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും. വിശദവിവരങ്ങൾക്ക് 0471 2546325.


ശാരീരിക അളവെടുപ്പും അഭിമുഖവും

പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിലെ സർജന്റ് (കാറ്റഗറി നമ്പർ 143/2021) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും അഭിമുഖവും ജനുവരി 11,12 തീയതികളിൽ നടത്തും.ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ ഹാജരാകണം.

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

കൊല്ലം ജില്ലയിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് വകുപ്പിൽ ഫയർ വുമൺ (ട്രെയിനി) (കാറ്റഗറി നമ്പർ 245/2020) തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 12ന് നടത്തും.അർഹത നേടിയ ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌ത അഡ്മിഷൻ ടിക്കറ്റും അംഗീകൃത അസൽ തിരിച്ചറിയൽ രേഖയും സഹിതം കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ രാവിലെ 5.30ന് ഹാജരാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.