SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.10 AM IST

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , സ്ഥിരം അദ്ധ്യാപകരില്ലാതെ 22 ഗവ. ഹയർ സെക്കൻഡറി സ്കൂളുകൾ

k

#നിയമനം നടക്കാത്തത് ഇല്ലാത്ത പി.ജി ബിരുദത്തിന്റെ പേരിൽ

തിരുവനന്തപുരം:സർക്കാർ അംഗീകരിച്ച സ്‌പെഷ്യൽ റൂൾ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്ലാത്തതിനാൽ, സംസ്ഥാനത്തെ 22 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് സ്ഥിരം അദ്ധ്യാപകരെ നിയമിക്കാനാവുന്നില്ല..

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും, ബി.എഡുമാണ് നിയമനത്തിനുള്ള യോഗ്യത. എന്നാൽ രാജ്യത്തെ സർവകലാശാലകളിലൊന്നിലും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദ കോഴ്സ് നടത്തുന്നില്ലെന്നാണ് യു.ജി. സിയിൽ നിന്ന് വിവരാവകാശം വഴി ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മറുപടി. ഇത് അന്വേഷിക്കാതെയാണ് 2001 ൽ സർക്കാർ സ്‌പെഷ്യൽ റൂൾ തയ്യാറാക്കിയത്. സ്‌പെഷ്യൽ റൂൾ അനുസരിച്ചേ പി.എസ്.സിക്ക് നിയമനം നടത്താനാകൂ.

ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ച കാലം മുതൽ ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിക്കാറുണ്ടെങ്കിലും സ്‌പെഷ്യൽ റൂൾ പ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികളില്ലാത്തതിനാൽ നിയമനം നടത്താനാവുന്നില്ല . ഹയർ സെക്കൻഡറിയിൽ ഈ വിഷയം പഠിപ്പിക്കുന്നത് ഇംഗ്ലീഷിലോ അനുബന്ധവിഷയങ്ങളിലോ യോഗ്യതയുള്ള ഗസ്റ്റ് അദ്ധ്യാപകരാണ് . എന്നാൽ എയ്ഡഡ് സ്കൂളുകളിൽ ചട്ട പ്രകാരമുള്ള യോഗ്യതയില്ലാത്തവരെയാണ് ഈ വിഷയത്തിൽ സ്ഥിരം അദ്ധ്യാപകരായി നിയമിച്ചിട്ടുള്ളത്. പ്രശ്‌നം പരിഹരിക്കാൻ യോഗ്യതയിൽ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം കൂടി ഉൾപ്പെടുത്തി 2018 ജൂണിൽ സർക്കാർ എക്സിക്യൂട്ടിവ് ഉത്തരവിറക്കിയിരുന്നു . എന്നാൽ, ചട്ടം ഭേദഗതി ചെയ്യാതെ അടിസ്ഥാന യോഗ്യതയിൽ മാറ്റം വരുത്താനാകില്ലെന്നാണ് പി.എസ്.സി പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.