തിരുവനന്തപുരം: പിണറായി സർക്കാർ വൈസ് ചാൻസലർ സ്ഥാനത്തേയ്ക്കു പേരു നൽകിയവരാണ് ആർ.എസ്.എസിന്റെ ജ്ഞാനസഭയിൽ പങ്കെടുത്തതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആർ.എസ്.എസുകാരെയാണ് പിണറായി സർക്കാർ വി.സിമാരാക്കുന്നത്.
ഗവർണർക്ക് സർക്കാർ നൽകിയ പാനലിൽ നിന്നു വി.സിമാരാക്കിയ രണ്ടു പേർ ജ്ഞാനസഭയിൽ പങ്കെടുത്തിരുന്നു. ഇതിൽ ഇരുവരും തമ്മിൽ അറേഞ്ച്‌മെന്റാണോ അഡ്ജസ്റ്റ്‌മെന്റാണോ എന്ന കാര്യത്തിൽ മാത്രമാണ് സംശയമുള്ളത്.കേരള സർവകലാശാലയിൽ നടന്ന നിസാര പ്രശ്നത്തിന്റെ പേരിൽ മറ്റു സർവകലാശാലകളിൽ സമരം ചെയ്തത് എന്തിന് വേണ്ടിയായിരുന്നു? മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ സർക്കാരാണ് മുൻകൈ എടുക്കേണ്ടത്. സർക്കാർ പ്രതിസന്ധിയിലാകുമ്പോഴാണ് ഗവർണറുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |