തിരുവനന്തപുരം; പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്),(കാറ്റഗറി നമ്പർ 250/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ഫെബ്രുവരി 1ന് രാവിലെ 5മണി മുതൽ കൊല്ലം,എറണാകുളം,കോഴിക്കോട് ജില്ലകളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
എൻഡ്യൂറൻസ് ടെസ്റ്റ്
കാസർകോട് ജില്ലയിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ-എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 271/2019) തസ്തികയിലേക്ക് 31ന് രാവിലെ 6ന് കൊല്ലം ജില്ലയിൽ കൊല്ലം ബീച്ച് പാർക്കിംഗ് ഗ്രൗണ്ടിൽ എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും. (ഫോൺ 0474 2743624)
കോഴിക്കോട് ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി),(കാറ്റഗറി നമ്പർ 538/2019) തസ്തികയിലേക്ക് 27,28 തീയതികളിൽ രാവിലെ 6ന് പനത്തുതാഴം-സി.ഡബ്ല്യു.ആർ.ഡി.എം റോഡിൽ മുണ്ടിക്കൽതാഴം ജംഗ്ഷൻ മുതൽ കാളാണ്ടിതാഴം ജംഗ്ഷന് സമീപം വരെ 2.5 കിലോമീറ്റർ ദൂരം എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.
പ്രായോഗിക പരീക്ഷ
തൃശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി.)/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും),(കാറ്റഗറി നമ്പർ 19/2021, 20/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 28,30,31 ഫെബ്രുവരി 1,2,3 രാവിലെ 6ന് വെള്ളാനിക്കര കാർഷിക സർവകലാശാല ഹൈസ്കൂൾ ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും. ഡ്രൈവിംഗ് ലൈസൻസ്,അഡ്മിഷൻ ടിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 312/2019) തസ്തികയിലേക്ക് ഫെബ്രുവരി 1,2,3,4,6 തീയതികളിൽ രാവിലെ 8ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രായോഗിക പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 2 സി വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ:0471 2546294
അഭിമുഖം
കേരളത്തിലെ സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ പ്രോജക്ട് ഓഫീസർ (മത്സ്യഫെഡ്),(മത്സ്യതൊഴിലാളി,മത്സ്യതൊഴിലാളികളുടെ ആശ്രിതർ),(കാറ്റഗറി നമ്പർ 220/2020, 221/2020) തസ്തികയിലേക്ക് ഫെബ്രുവരി 1,2,3,8,9,10,15,16,17,22,23,24 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ ആദ്യഘട്ട സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
കേരള സ്റ്റേറ്റ് ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷനിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ),(കാറ്റഗറി നമ്പർ 134/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള ആദ്യബാച്ചിൽ ഉൾപ്പെട്ടവർക്ക് ഫെബ്രുവരി 1,2,3,8,9,10,15,16,17,22,23,24 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |