തിരുവനന്തപുരം : കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്ന ലെഗസി മേക്കേഴ്സ് പുരസ്കാരദാന ചടങ്ങ് ഇന്ന് നടക്കും.
വൈകിട്ട് 5ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കുന്ന ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി ഉപഹാരം നൽകി ഗവർണറെ ആദരിക്കും. വി.കെ. പ്രശാന്ത്.എം.എൽ.എ, കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ ശങ്കർ ഹിമഗിരി, മാർക്കറ്റിംഗ് ചീഫ് മാനേജർ എസ്. വിമൽകുമാർ, മാർക്കറ്റിംഗ് ജനറൽ മാനേജർ ഷിറാസ് ജലാൽ, ജനറൽ മാനേജർ ഡെബ്റ്റേഴ്സ് അയ്യപ്പദാസ് തുടങ്ങിയവർ സംസാരിക്കും.
ന്യൂറോളജിസ്റ്റ് ഷാജി പ്രഭാകരൻ, ന്യൂ രാജസ്ഥാൻ മാർബിൾസ് ഉടമ സി. വിഷ്ണുഭക്തൻ, എസ്.യു.ടി ഹോസ്പിറ്റൽ സി.ഇ.ഒ കേണൽ രാജീവ് മണാലി, എസ്.പി ഫോർട്ട് ആശുപത്രി സി.ഇ.ഒ ഡോ. പി. അശോകൻ, എസ്.കെ. ആശുപത്രി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ കെ.എൻ. ശിവൻകുട്ടി, കാർഡിയോതൊറാസിക് സർജൻ ഡോ. സുമിത്രൻ ഗംഗാധരൻ, പൗർണമിക്കാവ് ക്ഷേത്രം ചെയർമാൻ ശശിധര കുറുപ്പ്, കസവുകട മാനേജിംഗ് പാർട്ണർ സുശീലൻ സുകുമാരപ്പണിക്കർ,ജ്യോതിസ് ഗ്രൂപ്പ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, വൃന്ദാവൻ ഗ്രൂപ്പ് എം.ഡി ഡോ. അജീഷ്കുമാർ, ഇന്ത്യൻ നാഷണൽ ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. അശോക്, സിദ്ധ ഡോക്ടർ വിവേക് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |