തൃശൂർ: കേരളകൗമുദിയുടെ 113ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സഹകരണ മേഖലയിലെ സാദ്ധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന കോ ഓപ്പറേറ്റീവ് കമ്മ്യൂണും നാടിന്റെ പുരോഗതിക്ക് പങ്കുവഹിച്ച സഹകരണ സ്ഥാപനങ്ങൾക്കും സഹകാരികൾക്കുമുള്ള ആദരവും ഇന്ന് നടക്കും.
തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി രാവിലെ പത്തിന് ശക്തൻനഗറിലെ അശോക ഇന്നിൽ സഹകരണമന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് ചീഫ് പ്രഭുവാര്യർ അദ്ധ്യക്ഷനാകും. പി.ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് തുടങ്ങിയവർ മുഖ്യാതിഥികളാകും. യൂണിറ്റ് മാനേജർ സി.വി.മിത്രൻ സ്വാഗതവും പരസ്യവിഭാഗം സീനിയർ മാനേജർ പി.ബി.ശ്രീജിത്ത് നന്ദിയും പറയും.
കോ ഓപ്പറേറ്റീവ് കമ്മ്യൂണിൽ സഹകരണവകുപ്പ് റിട്ട. ജോയിന്റ് രജിസ്ട്രാർ കെ.വി.രാധാകൃഷ്ണൻ മോഡറേറ്ററാകും. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ, കേരള സഹകരണ വേദി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി
കെ.ജി.ശിവാനന്ദൻ, കെ.എസ്.എഫ്.ഇ ഡയറക്ടർ ബോർഡ് അംഗം ടി.നരേന്ദ്രൻ, വടക്കാഞ്ചേരി ബ്‌ളോക്ക് മൾട്ടിപർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഇ.കെ.ദിവാകരൻ, ചാലക്കുടി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ടി.കെ.ആദിത്യവർമ്മ, കേരള ബാങ്ക് റിട്ട. സീനിയർ എക്‌സിക്യുട്ടീവ് ഓഫീസർ കെ.വി.അശോകൻ എന്നിവർ പങ്കെടുക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കും. തുടർന്ന് ഓണാഘോഷവും ഓണസദ്യയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |