തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിലിൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്/ സി.ആർ സി.ബി.സി.എസ്.എസ് ബി.എ/ ബി.എസ്സി/ ബി.കോം/ ബി.സി.എ/ ബി.ബി.എ/ ബി.പി.എ/ ബി.എം.എസ്/ ബി.എസ്.ഡബ്ല്യു/ ബി.വോക് (മേഴ്സി ചാൻസ് 2017 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 8 വരെയും 150 രൂപ പിഴയോടെ 13 വരെയും 400 രൂപ പിഴയോടെ 15 വരെ അപേക്ഷിക്കാം.
മാർച്ച് 9ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ റെഗുലർ (2020 സ്കീം- 2021 അഡ്മിഷൻ) സപ്ലിമെന്ററി (2020 സ്കീം- 2020 അഡ്മിഷൻ, 2018 സ്കീം- 2019 അഡ്മിഷൻ), മേഴ്സി ചാൻസ് (2009 സ്കീം- 2010 മുതൽ 2013 അഡ്മിഷൻ, 2014 സ്കീം- 2014 മുതൽ 2017 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് 20ന് ആരംഭിക്കുന്ന ആദ്യ വർഷ ബി.എഫ്.എ (ഇന്റഗ്രേറ്റഡ്) മാർച്ച് 2023 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ മാർച്ച് 2023 പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ് (ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 20 മുതൽ ആരംഭിക്കും.
സെന്റർ ഫോർ അഡൽറ്റ് ആൻഡ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ പെരിങ്ങമ്മല, ഇക്ബാൽ കോളേജിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ് (6 മാസം), സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (4 മാസം), സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ (3 മാസം) കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. ഫോൺ: 9846671765,6282382887,9946098049ണ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |