തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ ഉദ്ഘാടന ചടങ്ങിൽ സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ് അനിൽകുമാർ പങ്കെടുത്തു. അതേസമയം, രജിസ്ട്രാറുടെ ചുമതലയുള്ള ഡോ.മിനി കാപ്പനെ ചടങ്ങിലേക്ക് ക്ഷണിച്ചതുമില്ല. ബനാറസ് ഹിന്ദു സർവകലാശാലയിൽ കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണത്തിലുള്ള വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പങ്കെടുത്തില്ല. വിമൻസ് കോളേജിൽ നടന്ന ചടങ്ങിൽ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ ആശംസാ പ്രസംഗം നടത്തി. എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണനാണ് യൂണിയൻ ഉദ്ഘാടനം ചെയ്തത്. ഗായിക പുഷ്‌പവതി മുഖ്യാതിഥിയായി. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |