തിരുവനന്തപുരം: കേരള സർവകലാശാലയിൽ അക്കാഡമിക് കൗൺസിൽ യോഗം ഇന്ന് ചേരും. കൊല്ലത്തെ ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ കോഴ്സുകൾക്കടക്കം വിവിധ സർവകലാശാലകളുടെ കോഴ്സുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ് മുഖ്യ അജൻഡ. രജിസ്ട്രാറുടെ ചുമതലയുള്ള ഡോ.മിനി കാപ്പനാണ് യോഗം ചേരാൻ നോട്ടീസ് നൽകിയത്. കിഫ്ബി പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ സർക്കാർ കഴിഞ്ഞദിവസം വിളിച്ച യോഗത്തിലും പങ്കെടുത്തത് ഡോ.മിനിയായിരുന്നു. അതിനിടെ, 100 കോടിയുടെ കേന്ദ്രപദ്ധതിയായ പി.എം- ഉഷയിലെ പർച്ചേസുകൾക്കടക്കം വി.സി ഡോ.മോഹനൻ കുന്നുമ്മേൽ ഇന്നലെ അംഗീകാരം നൽകി. നേരത്തേ ഇതിനായി വിളിച്ച ഓൺലൈൻ യോഗം അലങ്കോലപ്പെട്ടിരുന്നു. വിഭജന ഭീകരതാ ദിനാചരണത്തിന്റെ പേരിൽ അക്കാഡമിക് കൗൺസിൽ യോഗം അലങ്കോലപ്പെടുത്താനുള്ള ശ്രമമുണ്ടെന്നും അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |