തിരുവനന്തപുരം:പുരപ്പുറ സോളാർ പദ്ധതി നടപ്പിലാക്കുന്നതിലെ പ്രവർത്തന മികവിന് 'ഇക്യൂ ഇന്റർനാഷണൽ' മാഗസിൻ ഏർപ്പെടുത്തിയ "റൂഫ് ടോപ്പ് സോളാർ എനേബ്ളർ ഒഫ് ദ ഇയർ" അവാർഡ് കെ.എസ്.ഇ.ബി.ക്ക്.ഡൽഹിയിൽ നടന്ന പി.വി.ഇൻവെസ്റ്റ് ടെക് ഇന്ത്യ കോൺഫറൻസിൽ കെ.എസ്.ഇ.ബിക്കു വേണ്ടി റീസ് ഡയറക്ടർ ആർ.സുകു അവാർഡ് ഏറ്റുവാങ്ങി.
ഇൗ വർഷം മാർച്ച് അവസാനവാരം സംസ്ഥാനത്തെ പുരപ്പുറ സോളാർ പദ്ധതിയുടെ സ്ഥാപിത ശേഷി 228 മെഗാവാട്ടും ആകെ സ്ഥാപിതശേഷി 500 മെഗാവാട്ടും കടന്നിരുന്നു.
എൻ.എച്ച്.പി.സി,എൻ.ടി.പി.സി എന്നീ സ്ഥാപനങ്ങളും അവാർഡുകൾ ഏറ്റുവാങ്ങി. ബെസ്റ്റ് ഇൻവെർട്ടർ മാനുഫാക്ചറർ ഒഫ് ദി ഇയർ, ബെസ്റ്റ് സോളാർ മോഡ്യൂൾ മാനുഫാക്ചറർ ഒഫ് ദി ഇയർ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |