SignIn
Kerala Kaumudi Online
Saturday, 20 April 2024 2.39 AM IST

ഇടറോഡിൽ ഓടി ആളെ കൂട്ടാൻ മിനി ആനവണ്ടി,​ ആദ്യ ഫീഡർ സർവ്വീസ് 16 മുതൽ ,​ യാത്രയ്‌ക്ക് ട്രാവൽ കാർഡ്

mini

തിരുവനന്തപുരം:കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ഇടറോ‌ഡുകളിൽ മിനി ബസുകളിറക്കാൻ കെ.എസ്.ആർ.ടി.സി. പുതിയ തലമുറയെ ആകർഷിക്കാൻ ട്രാവൽ കാർഡും ഈ ബസുകളിൽ ഏർപ്പെടുത്തും.

കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ - ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കിയാണ് ഫീഡർ സർവ്വീസുകൾ തുടങ്ങുക. ആദ്യഘട്ടമായി തിരുവനന്തപുരത്ത് മണികണ്ഠേശ്വരത്ത് 16 ന് ഫീഡർ സർവീസ് ആരംഭിക്കും.

കെ.എസ്.ആർ.ടി.സിയുടെ കുത്തക പ്രദേശങ്ങളിലാവും ഈ സർവീസുകൾ ആരംഭിക്കുന്നത്. യാത്ര ട്രാവൽ കാർഡ് ഉപയോഗിച്ച് മാത്രമായിരിക്കും. ട്രാവൽ കാർഡിൽ സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവ്വീസുകളിലും യാത്ര ചെയ്യാം. പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ചാവും കാർഡിന്റെ വിതരണവും റീചാർജിംഗും. ഫീഡർ ബസുകളിലും ബസ് സ്റ്റേഷനുകളിലും റീച്ചാർജ് ചെയ്യാം.

രണ്ടാം ഘട്ടത്തിൽ 6 മുതൽ 25 സീറ്റർ വരെയുള്ള വാഹനങ്ങൾ വാടക വ്യവസ്ഥയിലോ വരുമാനം പങ്ക് വയ്ക്കുന്ന തരത്തിലോ ലൈസൻസ് ഫീ അടിസ്ഥാനത്തിലോ സർവ്വീസ് നടത്തുന്നതും പരിഗണനയിലുണ്ട്.

ട്രാവൽ കാർഡ്

100 രൂപ മുതൽ 2000 രൂപ വരെ റീച്ചാർജ് ചെയ്യാം.

ട്രാവൽ കാർഡ് മറ്റുള്ളവർക്ക് കൈമാറാം.

250 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജിന് 10 % അധിക മൂല്യം.

ഫോൺ പേ ടിക്കറ്റിംഗും വരും

ഒരു ഡ്രൈവർ കം കണ്ടക്ടർ

ടിക്കറ്റ് നൽകാൻ പ്രത്യേകം കണ്ടക്ടർ ഇല്ല.

 7.5 കി.മി വരുന്ന 3 ഫെയർ സ്റ്റേജുകൾക്ക് മിനിമം 10 രൂപ

ബസിലും പുറത്തും സി സി ടി വി കാമറ, ഡാഷ് കാമറ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUS KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.