SignIn
Kerala Kaumudi Online
Thursday, 25 April 2024 2.45 AM IST

കെ.എസ്.യുവിൽ പ്രവർത്തിക്കാൻ ആളില്ലെന്ന് നേതാക്കൾ  പുനഃസംഘടന വൈകുന്നതിൽ അതൃപ്തി

p

തിരുവനന്തപുരം: കെ.എസ്.യുവിൽ എത്രയുംവേഗം പുനഃസംഘടന നടത്തണമെന്നും അല്ലെങ്കിൽ മുന്നോട്ടുപോകാൻ പ്രയാസമാണെന്നും കെ.പി.സി.സി നേതൃത്വത്തോട് പരാതിപ്പെട്ട്
സംസ്ഥാന പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും. പുനഃസംഘടനാ ചുമതലയുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാമിനെ നേരിൽക്കണ്ടാണ് പ്രസിഡന്റ് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ പരാതിപ്പെട്ടത്.

പുനഃസംഘടന വൈകിയാൽ പരസ്യ പ്രതികരണം നടത്തേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.

സംസ്ഥാന കമ്മിറ്റിയിൽ പ്രസിഡ‌ന്റും വൈസ് പ്രസിഡന്റുമല്ലാതെ പ്രവർത്തിക്കാൻ മറ്റാരും ഇല്ലാത്ത സ്ഥിതിയാണെന്നും ഇവർ പറഞ്ഞതായി സൂചനയുണ്ട്. ആറ് വർഷമായി പുനഃസംഘടന നടന്നിട്ട്.

വിവാദ ബി.ബി.സി ഡോക്യുമെന്ററിയടക്കം കാമ്പസുകളിൽ ഫലപ്രദമായി ഉപയോഗിക്കാൻ കെ.എസ്.യുവിന് ആയില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഇവരുടെ പരാതി. അതേസമയം, ഫെബ്രുവരി പകുതിയോടെ പുനഃസംഘടന നടത്താനാണ് ശ്രമിക്കുന്നതെന്ന് കെ.പി.സി.സി നേതൃത്വം പറയുന്നു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് ഒരു ജില്ലയിൽ നിന്ന് മൂന്നു പേരടങ്ങുന്ന കരട് പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ ഒഴിവാക്കപ്പെടുന്നവർ ഉപാദ്ധ്യക്ഷന്മാരാകും. പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് കൂടുതൽ പേരുകൾ ഉയർന്നുവന്ന കൊല്ലം, ആലപ്പുഴ, കോഴിക്കോട്, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ തർക്കം രൂക്ഷമാണ്.

അതേസമയം, കൂടുതൽ ഭാരവാഹികളെ ഉൾപ്പെടുത്തി തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ് എ,ഐ ഗ്രൂപ്പുകൾ. കെ.സി.വേണുഗോപാൽ വിഭാഗവും രംഗത്തുണ്ട്. ഗ്രൂപ്പില്ലെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പട്ടിക നൽകിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂർ ജില്ലയിൽ നിന്നുള്ള ചിലരുടെ പേരുകൾ മാത്രമാണ് നിലവിൽ നിർദ്ദേശിച്ചിരിക്കുന്നത്.

തർക്കം ഒഴിവാക്കാനുള്ള ശ്രമമാണ്

വി.ടി.ബൽറാം നടത്തുന്നത്. സമവായ സാദ്ധ്യതകൾ അടഞ്ഞാൽ പുനഃസംഘടന വീണ്ടും വൈകും. വിവാഹം കഴിഞ്ഞവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടെന്ന വി.ടി.ബൽറാമിന്റെ നിലപാടിനോട് രമേശ് ചെന്നിത്തല പിന്തുണയറിയിച്ചിട്ടുണ്ട്.

ജംബോ കമ്മിറ്റികൾ പാടില്ല

ജംബോ കമ്മിറ്റികൾ പാടില്ലെന്നാണ് കെ.പി.സി.സി നിർദ്ദേശം. സംസ്ഥാന കമ്മിറ്റിയിൽ 25 ശതമാനം വനിതകൾക്കായി മാറ്റിവയ്‌ക്കണമെന്നും നിർദ്ദേശമുണ്ട്. 21 ഭാരവാഹികളും 20 നിർവാഹക സമിതി അംഗങ്ങളും അടക്കം 41പേരടങ്ങുന്ന സംസ്ഥാന കമ്മിറ്റി രൂപീകരിക്കാനായിരുന്നു ധാരണ. എന്നാൽ ആറ് വർഷമായി പുനഃസംഘടന നടക്കാത്തതിനാൽ ഭാരവാഹിയാകാൻ അവസരം ലഭിക്കാത്ത ഒട്ടേറെപേരെ പരിഗണിക്കേണ്ടി വരുമെന്ന് എ,ഐ ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടുന്നു.

ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യു​ടെ​ ​സു​ര​ക്ഷ​ ​പി​ൻ​വ​ലി​ച്ച​തി​ൽ​ ​ഇ​ന്ന് ​പ്ര​തി​ഷേ​ധ​യോ​ഗം​:​ ​കെ.​ ​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​ന​യി​ക്കു​ന്ന​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യു​ടെ​ ​ജ​ന​സ്വീ​കാ​ര്യ​ത​ ​ക​ണ്ട് ​ഹാ​ലി​ള​കി​യ​ ​ബി.​ജെ.​പി​ ​ഭ​ര​ണ​കൂ​ടം​ ​പ​ദ​യാ​ത്ര​യെ​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​ഗൂ​ഢ​നീ​ക്ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​സു​ര​ക്ഷ​ ​പി​ൻ​വ​ലി​ച്ച​തെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി.​ ​ഇ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ഇ​ന്ന് ​സം​സ്ഥാ​ന​ത്തു​ട​നീ​ളം​ ​മ​ണ്ഡ​ലം​ ​ത​ല​ത്തി​ൽ​ ​വൈ​കി​ട്ട് 4​ന് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കും​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യ്ക്കും​ ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച് ​പൊ​തു​സ​മ്മേ​ള​ന​വും​ ​സ​ർ​വ്വ​മ​ത​ ​പ്രാ​ർ​ത്ഥ​ന​യും​ ​സം​ഘ​ടി​പ്പി​ക്കും.
രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​ജീ​വ​ൻ​ ​വ​ച്ചാ​ണ് ​ബി.​ജെ.​പി​യും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രും​ ​രാ​ഷ്ട്രീ​യം​ ​ക​ളി​ക്കു​ന്ന​ത്.​ ​അ​തീ​വ​ ​സു​ര​ക്ഷ​ ​വേ​ണ്ടു​ന്ന​ ​മേ​ഖ​ല​യാ​ണ് ​കാ​ശ്മീ​ർ​ ​താ​ഴ്വ​ര.​ ​ഒ​രു​ ​മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ​യാ​ണ് ​ജോ​ഡോ​ ​യാ​ത്ര​യ്ക്ക് ​ന​ൽ​കി​യി​രു​ന്ന​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​കൂ​ട്ട​ത്തോ​ടെ​ ​പി​ൻ​വ​ലി​ച്ച​ത്.​ ​ഇ​തി​നു​ ​പി​ന്നി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ബാ​ഹ്യ​യി​ട​പെ​ട​ൽ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന​തി​ൽ​ ​സം​ശ​യ​മി​ല്ല.​ ​മ​തി​യാ​യ​ ​സു​ര​ക്ഷ​ ​ഒ​രു​ക്ക​ണ​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​ ​നേ​തൃ​ത്വം​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തോ​ട് ​ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​സു​ര​ക്ഷ​ ​പി​ൻ​വ​ലി​ക്കാ​നു​ണ്ടാ​യ​ ​സാ​ഹ​ച​ര്യ​മെ​ന്തെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ഷ് ​ഷാ​യും​ ​ഇ​ന്ത്യ​ൻ​ ​ജ​ന​ത​യോ​ട് ​തു​റ​ന്ന് ​പ​റ​യ​ണം.​ ​ഈ​ ​ദു​രൂ​ഹ​മാ​യ​ ​സം​ഭ​വം​ ​രാ​ജ്യ​ത്തെ​ ​ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

കെ.​പി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളു​ടെ
ചു​മ​ത​ല​ക​ളി​ൽ​ ​പു​നഃ​ക്ര​മീ​ക​ര​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​പു​നഃ​സം​ഘ​ട​ന​ ​നീ​ളു​ന്ന​തി​നി​ടെ,​ ​നി​ല​വി​ലെ​ ​കെ.​പി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​ചു​മ​ത​ല​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ച്ച് ​സം​സ്ഥാ​ന​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം.​ ​നേ​ര​ത്തേ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ചു​മ​ത​ല​ക​ളി​ൽ​ ​കാ​ര്യ​മാ​യ​ ​മാ​റ്റം​ ​വ​രു​ത്തി​യി​ട്ടി​ല്ല.​ ​സം​ഘ​ട​നാ​ ​ചു​മ​ത​ല​യു​ള്ള​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യാ​യി​ ​ടി.​യു.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​തു​ട​രും.​ ​അ​ദ്ധ്യാ​പ​ക​-​സ​ർ​വീ​സ് ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​നി​യ​മ​സ​ഭാ,​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും​ ​ചു​മ​ത​ല​ ​അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.
വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രി​ൽ​ ​എ​ൻ.​ ​ശ​ക്ത​ന് ​രാ​ജീ​വ്ഗാ​ന്ധി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​ഡ​വ​ല​പ്മെ​ന്റ് ​സ്റ്റ​ഡീ​സി​ന്റെ​യും​ ​രാ​ജീ​വ്ഗാ​ന്ധി​ ​പ​ഞ്ചാ​യ​ത്തീ​രാ​ജ് ​സം​ഘാ​ട​ന​ത്തി​ന്റെ​യും​ ​ചു​മ​ത​ല​ ​ന​ൽ​കി.​ ​വി.​ടി.​ ​ബ​ൽ​റാ​മി​ന് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ്,​ ​കെ.​എ​സ്.​യു,​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ,​ ​ക​ലാ​സാം​സ്കാ​രി​ക​ ​വി​ഭാ​ഗം,​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ൺ​ഗ്ര​സ് ​എ​ന്നി​വ​യു​ടെ​ ​ചു​മ​ത​ല​യാ​ണ്.​ ​ക​ർ​ഷ​ക​ ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​കെ.​ ​ക​രു​ണാ​ക​ര​ൻ​ ​ഫൗ​ണ്ടേ​ഷ​ന്റെ​യും​ ​ചു​മ​ത​ല​ ​വി.​ജെ.​ ​പൗ​ലോ​സി​നാ​ണ്.​ ​മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ്,​ ​ദേ​വ​സ്വം​ബോ​ർ​ഡു​ക​ൾ,​ ​ഭാ​ര​തീ​യ​ ​ദ​ളി​ത് ​കോ​ൺ​ഗ്ര​സ്,​ ​ആ​ദി​വാ​സി​ ​കോ​ൺ​ഗ്ര​സ് ​എ​ന്നി​വ​യു​ടെ​ ​ചു​മ​ത​ല​ ​വി.​പി.​ ​സ​ജീ​ന്ദ്ര​ന് ​ന​ൽ​കി.
ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​മാ​രു​ടെ​ ​ചു​മ​ത​ല​ക​ൾ:
അ​ഡ്വ.​കെ.​ ​ജ​യ​ന്ത്-​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ൾ,​ ​കെ.​എ​സ്.​യു,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ്.
അ​ഡ്വ.​കെ.​പി.​ ​ശ്രീ​കു​മാ​ർ​-​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല,​ ​ദേ​ശീ​യ​ ​കാ​യി​ക​ ​വേ​ദി.
അ​ഡ്വ.​ ​പ​ഴ​കു​ളം​ ​മ​ധു​-​ ​കൊ​ല്ലം​ ​ജി​ല്ല,​ ​പ്രി​യ​ദ​ർ​ശി​നി​ ​പ​ബ്ലി​ക്കേ​ഷ​ൻ​സ്.
എം.​എം.​ ​ന​സീ​ർ​-​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല,​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സ് ​സം​ഘ​ട​ന.
അ​ഡ്വ.​ ​മ​രി​യാ​പു​രം​ ​ശ്രീ​കു​മാ​ർ​-​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല,​ ​ലോ​യേ​ഴ്സ് ​കോ​ൺ​ഗ്ര​സ്.
എം.​ജെ.​ ​ജോ​ബ്-​ ​കോ​ട്ട​യം​ ​ജി​ല്ല,​ ​ഫി​ഷ​ർ​മെ​ൻ​ ​കോ​ൺ​ഗ്ര​സ്.
അ​ഡ്വ.​ ​ജോ​ഷി​ ​സെ​ബാ​സ്റ്റ്യ​ൻ​-​ ​ഇ​ടു​ക്കി​ ​ജി​ല്ല,​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ.
അ​ഡ്വ.​എ​സ്.​ ​അ​ശോ​ക​ൻ​-​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല,​ ​ദേ​ശീ​യ​ ​ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ ​ഫെ​ഡ​റേ​ഷ​ൻ.
അ​ഡ്വ.​എ.​എ.​ ​ഷു​ക്കൂ​ർ​-​ ​തൃ​ശൂ​ർ​ ​ജി​ല്ല,​ ​സ​ഹ​ക​ര​ണ​മേ​ഖ​ല,​ ​സ​ഹ​ക​ര​ണ​ ​ജ​നാ​ധി​പ​ത്യ​വേ​ദി.
അ​ഡ്വ.​ബി.​എ.​ ​അ​ബ്ദു​ൾ​ ​മു​ത്ത​ലി​ബ്-​ ​പാ​ല​ക്കാ​ട് ​ജി​ല്ല,​ ​മൈ​നോ​റി​റ്റി​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റ്.
അ​ഡ്വ.​പി.​എ.​ ​സ​ലിം​-​ ​മ​ല​പ്പു​റം​ ​ജി​ല്ല,​ ​പ്ര​വാ​സി​ ​കോ​ൺ​ഗ്ര​സ്.
കെ.​കെ.​ ​എ​ബ്ര​ഹാം​-​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല,​ ​സ​ർ​വീ​സ് ​പെ​ൻ​ഷ​നേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ.
അ​ലി​പ്പ​റ്റ​ ​ജ​മീ​ല​-​ ​വ​യ​നാ​ട് ​ജി​ല്ല.
അ​ഡ്വ.​പി.​എം.​ ​നി​യാ​സ്-​ ​ക​ണ്ണൂ​ർ​ ​ജി​ല്ല,​ ​ഇ​ൻ​ഡ​സ്ട്രീ​സ് ​സെ​ൽ.
സോ​ണി​ ​സെ​ബാ​സ്റ്റ്യ​ൻ​-​ ​കാ​സ​ർ​കോ​ട് ​ജി​ല്ല,​ ​അ​സം​ഘ​ടി​ത​ ​തൊ​ഴി​ലാ​ളി​ ​കോ​ൺ​ഗ്ര​സ്.
ജി.​എ​സ്.​ ​ബാ​ബു​-​ ​സേ​വാ​ദ​ൾ,​ ​ഡി​ഫ​റ​ന്റ്ലി​ ​ഏ​ബി​ൾ​ഡ് ​പീ​പ്പി​ൾ​സ് ​കോ​ൺ​ഗ്ര​സ്.
ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്ത്-​ ​സം​സ്കാ​ര​ ​സാ​ഹി​തി,​ ​ജ​വ​ഹ​ർ​ ​ബാ​ൽ​മ​ഞ്ച്,​ ​ഒ.​ബി.​സി​ ​വി​ഭാ​ഗം
ദീ​പ്തി​ ​മേ​രി​ ​വ​ർ​ഗീ​സ്-​ ​മീ​ഡിയ
പ്രൊ​ഫ.​കെ.​എ.​ ​തു​ള​സി​-​ ​യൂ​ണി​റ്റ് ​മാ​നേ​ജ്മെ​ന്റ് ​സി​സ്റ്റം,​ ​ട്രെ​യി​നിം​ഗ് ​ശാ​സ്ത്ര​വേ​ദി,​ ​വി​ചാ​ർ​വി​ഭാ​ഗ്.
കെ.​എ.​ ​ച​ന്ദ്ര​ൻ​-​ ​ഐ.​എ​ൻ.​ടി.​യു.​സി,​ ​എ​ക്സ് ​സ​ർ​വീ​സ് ​മെ​ൻ​ ​കോ​ൺ​ഗ്ര​സ്.
അ​ഡ്വ.​ജി.​ ​സു​ബോ​ധ​ൻ​-​ ​ലോ​ക്ക​ൽ​ബോ​ഡീ​സ് ​സ​ർ​വീ​സ് ​സം​ഘ​ട​ന​ക​ൾ.

വി​ദേ​ശ​മാ​ദ്ധ്യ​മ​മെ​ന്ന​ത് ​കൊ​ണ്ട് ​ഡോ​ക്യു​മെ​ന്റ​റി
രാ​ജ്യ​വി​രു​ദ്ധ​മാ​കി​ല്ല​:​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദേ​ശ​ ​മാ​ദ്ധ്യ​മം​ ​പു​റ​ത്തു​വി​ട്ടു​വെ​ന്ന​തു​കൊ​ണ്ടു​ ​മാ​ത്രം​ ​ഡോ​ക്യു​മെ​ന്റ​റി​ ​രാ​ജ്യ​വി​രു​ദ്ധ​മാ​യി​ ​ക​ണ​ക്കാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​വ്യ​ക്ത​മാ​ക്കി.
മാ​ദ്ധ്യ​മ​ധ​ർ​മ്മ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​മൂ​ല്യം​ ​മാ​ന​വി​ക​ത​യാ​ണ്.​ ​അ​തി​നു​ ​രാ​ജ്യാ​തി​ർ​ത്തി​ക​ൾ​ ​ബാ​ധ​ക​മ​ല്ല.​ ​അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​അ​ട്ടി​മ​റി​ച്ച് ​എ​ത്ര​ ​'​ക്ലീ​ൻ​ ​ചി​റ്റു​ക​ൾ​"​ ​നേ​ടി​യാ​ലും​ ​മാ​യ്ച്ചു​ ​ക​ള​യാ​നാ​വു​ന്ന​ത​ല്ല​ ​ഗു​ജ​റാ​ത്ത് ​വം​ശ​ഹ​ത്യ​യു​ടെ​ ​ചോ​ര​ക്ക​റ.
ബ​ഹു​സ്വ​ര​ത​യും​ ​മ​തേ​ത​ര​ത്വ​വും​ ​ത​ക​ർ​ത്ത് ​അ​ശാ​ന്തി​ ​പ​ട​ർ​ത്തു​ക​യെ​ന്ന​ത് ​ബി.​ജെ.​പി​യു​ടെ​യും​ ​ആ​ർ.​എ​സ്.​എ​സി​ന്റെ​ ​പ്ര​ഖ്യാ​പി​ത​ ​ന​യ​മാ​ണ്.​ ​ആ​ ​പ​രീ​ക്ഷ​ണ​ ​ശാ​ല​യി​ൽ​ ​സം​ഘ​പ​രി​വാ​ർ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​താ​യി​രു​ന്നു​ ​ഗു​ജ​റാ​ത്തി​ലെ​ ​ന്യൂ​ന​പ​ക്ഷ​ ​വം​ശ​ഹ​ത്യ.​ ​മു​സ്ലിം​ ​സ​ഹോ​ദ​ര​ങ്ങ​ളെ​ ​വ​ർ​ഗ്ഗീ​യ​ ​വെ​റി​പൂ​ണ്ട​ ​സം​ഘ​പ​രി​വാ​ർ​ ​കോ​മ​ര​ങ്ങ​ൾ​ ​ചു​ട്ടെ​രി​ച്ചും​ ​വെ​ട്ടി​യും​ ​കു​ത്തി​യും​ ​കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്റെ​ ​പാ​പ​ക്ക​റ​ ​ക​ഴു​കി​ക്ക​ള​യാ​ൻ​ ​ഗം​ഗാ​ജ​ലം​ ​മു​ഴു​വ​ൻ​ ​ഉ​പ​യോ​ഗി​ച്ചാ​ലും​ ​ക​ഴി​യി​ല്ല.​ ​മോ​ദി​യും​ ​അ​മി​ത്ഷാ​യും​ ​കോ​ടി​ക​ൾ​ ​പൊ​ടി​ച്ച് ​കെ​ട്ടി​പ്പ​ടു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​പ്ര​തി​ച്ഛാ​യ​യെ​ ​അ​ത് ​കാ​ല​മെ​ത്ര​ ​ക​ഴി​ഞ്ഞാ​ലും​ ​വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രി​ക്കും.
ച​രി​ത്രം​ ​വ​ള​ച്ചൊ​ടി​ച്ചും​ ​അ​പ​നി​ർ​മ്മി​ച്ചും​ ​ത​ല​മു​റ​ക​ളെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ചും​ ​രാ​ജ്യം​ ​ഭ​രി​ക്കു​ന്ന​ ​ബി.​ജെ.​പി​ക്ക് ​ത​ങ്ങ​ൾ​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​ഗു​ജ​റാ​ത്ത് ​വം​ശ​ഹ​ത്യ​യു​ടെ​ ​ച​രി​ത്രം​ ​ലോ​ക​മ​റി​യു​ന്ന​തി​ൽ​ ​ആ​ശ​ങ്ക​യു​ണ്ടാ​കു​ന്ന​ത് ​സ്വാ​ഭാ​വി​ക​മാ​ണ്.​ ​ഇ​ന്ത്യ​യി​ലെ​ ​മാ​ദ്ധ്യ​മ​ങ്ങ​ളെ​ ​പ്ര​ലോ​ഭി​പ്പി​ച്ചും​ ​ഭ​യ​പ്പെ​ടു​ത്തി​യും​ ​നി​ല​യ്ക്കു​നി​റു​ത്തി​യ​ത് ​പോ​ലെ​ ​ഒ​രു​ ​വി​ദേ​ശ​ ​മാ​ദ്ധ്യ​മ​ത്തോ​ട് ​ചെ​യ്യാ​നാ​വാ​ത്ത​തി​നാ​ലാ​ണ് ​ബി.​ബി.​സി​യി​ലൂ​ടെ​ ​ഗു​ജ​റാ​ത്തി​ലെ​ ​സ​ത്യ​ങ്ങ​ൾ​ ​പു​റ​ത്ത് ​വ​ന്ന​ത്.
ഗു​ജ​റാ​ത്ത് ​ക​ലാ​പ​സ​മ​യ​ത്ത് ​രാ​ജ്യ​ധ​ർ​മ്മം​ ​പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് ​വി​മ​ർ​ശ​നം​ ​ഉ​യ​ർ​ത്തി​യ​ ​മു​ൻ​പ്ര​ധാ​ന​മ​ന്ത്രി​ ​അ​ട​ൽ​ ​ബി​ഹാ​രി​ ​വാ​ജ്‌​പേ​യി​യെ​ ​ത​ള്ളി​പ്പ​റ​യാ​ൻ​ ​മോ​ദി​ക്കും​ ​അ​മി​ത്ഷാ​യ്ക്കും​ ​ക​ഴി​യു​മോ​?​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​ബി.​ജെ.​പി​ ​ഭ​ര​ണ​കൂ​ട​വും​ ​സം​ഘ​പ​രി​വാ​റും​ ​വി​ല​ക്ക് ​ക​ല്പി​ച്ച​ ​ഗു​ജ​റാ​ത്ത് ​വം​ശ​ഹ​ത്യ​യു​ടെ​ ​നേ​ർ​ചി​ത്രം​ ​വ​ര​ച്ചു​കാ​ട്ടു​ന്ന​ ​ബി.​ബി.​സി​യു​ടെ​ ​ഡോ​ക്യു​മെ​ന്റ​റി​ ​സം​സ്ഥാ​ന​ത്തു​ട​നീ​ളം​ ​കോ​ൺ​ഗ്ര​സ് ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​സം​ഘ​പ​രി​വാ​ർ​ ​ഉ​യ​ർ​ത്തു​ന്ന​ ​വെ​ല്ലു​വി​ളി​യെ​ ​സ​ധൈ​ര്യം​ ​നേ​രി​ടാ​നും​ ​ചെ​റു​ത്ത് ​തോ​ൽ​പ്പി​ക്കാ​നും​ ​കോ​ൺ​ഗ്ര​സ് ​ആ​ശ​യ​ങ്ങ​ൾ​ക്കേ​ ​സാ​ധി​ക്കൂ.
മൃ​ദു​ഹി​ന്ദു​ത്വം​ ​കൊ​ണ്ട് ​അ​സ്തി​ത്വം​ ​അ​ര​ക്കി​ട്ടു​റ​പ്പി​ച്ച​ത് ​സി.​പി.​എ​മ്മാ​ണ്.​ ​ബി.​ജെ.​പി​യു​ടെ​ ​ഔ​ദാ​ര്യം​ ​കൊ​ണ്ട് ​രാ​ഷ്ട്രീ​യം​ ​തു​ട​ർ​ന്നു​കൊ​ണ്ടു​ ​പോ​കു​ന്ന​ ​പാ​ർ​ട്ടി​യും​ ​നേ​താ​വും​ ​ഭ​ര​ണ​കൂ​ട​വും​ ​ഏ​തെ​ന്ന് ​സ്വ​യം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ശേ​ഷം​ ​ത​നി​ക്കെ​തി​രെ​ ​വി​മ​ർ​ശ​നം​ ​ഉ​ന്ന​യി​ച്ചാ​ൽ​ ​മ​തി.​ ​ലാ​വ്‌​ലി​ൻ​ ​കേ​സ് ​അ​ന​ന്ത​മാ​യി​ ​നീ​ളു​ന്ന​തും​ ​മു​ഖ്യ​മ​ന്ത്രി​ ​ത​ന്നെ​ ​പ്ര​തി​സ്ഥാ​ന​ത്ത് ​വ​രേ​ണ്ട​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​കേ​സ് ​ആ​വി​യാ​യ​തും​ ​മൃ​ദു​ഹി​ന്ദു​ത്വ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ബി.​ജെ.​പി​യു​മാ​യി​ ​അ​വി​ഹി​ത​ ​ബ​ന്ധ​മു​ണ്ടാ​ക്കി​യ​തി​ന്റെ​ ​ഫ​ല​മാ​യി​ട്ട​ല്ലേ​യെ​ന്നും​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​ചോ​ദി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.