കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത് സംശയാസ്പദമാണെന്ന് മുസ്ളീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തന രീതിയോടും ആശയങ്ങളോടും ഒരു തരത്തിലും ലീഗിന് യോജിപ്പില്ല. നിയമ നടപടിയെന്ന നിലയിൽ നിരോധനത്തെ അംഗീകരിക്കുമ്പോഴും നിരോധനമെന്ന ആശയത്തെ സ്വാഗതം ചെയ്യുന്നില്ല. ആരംഭ കാലം മുതൽ പോപ്പുലർ ഫ്രണ്ടിനെ എതിർത്തവരാണ് ലീഗ്. ലീഗിനെ എതിർക്കാൻ പോപ്പുലർ ഫ്രണ്ടിനൊപ്പം ചേർന്ന് പ്രവർത്തിച്ചവരുണ്ട്. പലയിടങ്ങളിലും അവരോട് ചേർന്ന് ഭരിക്കുകയും ചെയ്യുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ ലീഗ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |