
പത്തനംതിട്ട: ജനുവരി 14, ബുധനാഴ്ച ദിവസം പത്തനംതിട്ട ജില്ലയില്‍ പ്രാദേശിക അവധി. ജില്ലാ കളക്ടറാണ് മകരവിളക്ക് മഹോത്സവം പ്രമാണിച്ച് ജില്ലയിലെ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവി പ്രഖ്യാപിച്ചിരിക്കുന്നത്. പൊങ്കലിന് സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച ദിവസം നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചപ്പോള്‍ അതില്‍ പത്തനംതിട്ടയും ഉള്‍പ്പെട്ടിരുന്നു. ഇതോടെ ജില്ലയിലെ സ്‌കൂളുകള്‍ക്ക് തുടര്‍ച്ചയായി രണ്ട് ദിവസമാണ് അവധി ലഭിക്കുക.
മകരവിളക്ക് ദിനമായ നാളെ പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍, സര്‍വകലാശാലാ പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഈ അവധി ബാധകമല്ല എന്ന് കളക്ടറുടെ ഉത്തരവിലുണ്ട്. മകരവിളക്ക് ദിനത്തില്‍ ശബരിമലയിലേക്കും തിരുവാഭരണ പാതയിലേക്കും എത്തുന്ന തീര്‍ത്ഥാടകരുടെ തിരക്കും ഗതാഗത നിയന്ത്രണങ്ങളും കണക്കിലെടുത്താണ് സ്‌കൂളുകള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് നേരത്തെ പൊങ്കല്‍ പ്രമാണിച്ച് വ്യാഴാഴ്ച അവധി നല്‍കാന്‍ തീരുമാനിച്ചത്. കേരളത്തിലെ അതിര്‍ത്തി ജില്ലകളില്‍ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷിക്കാറുണ്ട്. ഈ സാഹചര്യത്തിാണ് ഈ ജില്ലകള്‍ക്ക് അവധി നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളിലും ആറ് ജില്ലകളില്‍ അവധി നല്‍കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |