
പത്തനംതിട്ട: ബിവറേജസ് ഔട്ട്‌ലെറ്റിന് വന്‍ തീപിടിത്തം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല പുളിക്കീഴ് ആണ് സംഭവം. പുളിക്കീഴ് സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്‌ലെറ്റ്, ഗോഡൗണ്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. ഇതിനോട് ചേര്‍ന്ന് തന്നെ ജവാന്‍ മദ്യത്തിന്റെ നിര്‍മാണ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ തീപിടിത്തമാണ് ഉണ്ടായത്. തീ അണയ്ക്കുന്നതിനായി ഫയര്‍ഫോഴ്‌സിന്റെ തിരുവല്ല, ചങ്ങനാശേരി, തകഴി യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഗോഡൗണിനും ഔട്ട്‌ലെറ്റിനുമുണ്ടായ തീപിടത്തത്തില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തി നശിക്കുകയും ലക്ഷങ്ങളുടെ വിലയുള്ള മദ്യം ഇല്ലാതാകുകയും ചെയ്തു. തീ അണയ്ക്കാനായി ആദ്യം എത്തിയത് തിരുവല്ല യൂണിറ്റിലെ ഫയര്‍ഫോഴ്‌സ് മാത്രമാണ്. എന്നാല്‍ ഈ യൂണിറ്റുകള്‍ക്കൊണ്ട് പുളിക്കീഴിലെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ വന്നതോടെ സമീപ ജില്ലകളില്‍ നിന്ന് കൂടി ഫയര്‍ഫോഴ്‌സ് എത്തുകയായിരുന്നു.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ തകഴി എന്നീ യൂണിറ്റുകളില്‍ നിന്ന് കൂടി ഫയര്‍ എഞ്ചിനുകള്‍ എത്തിച്ച് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഗോഡൗണിലും ഔട്ട്‌ലെറ്റിലുമുണ്ടായിരുന്ന എല്ലാ വിഭാഗം മദ്യവും കത്തി നശിച്ചു. ഇതേത്തുടര്‍ന്ന് വലിയ പൊട്ടിത്തെറിയുടെ ശബ്ദത്തോടെയാണ് തീ പടര്‍ന്നത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന മദ്യമാണ് എന്ന് മാത്രമാണ് ഏകദേശ കണക്ക് അനുസരിച്ച് തിട്ടപ്പെടുത്തിയിരിക്കുന്നത്. അതേസമയം സമീപത്ത് പ്രവര്‍ത്തിക്കുന്ന ജവാന്‍ മദ്യ ഫാക്ടറിക്ക് കേട്പാടുകള്‍ സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |