
കൊച്ചി: എറണാകുളം വടവുകോട് ബ്രഹ്മപുരം മാലിന്യ പ്ളാന്റിനുസമീപം കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. കാറിൽ നിന്ന് പുക ഉയരുന്നതുകണ്ട് മൂവരും പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. വാഹനം നിർത്തിയിട്ടിരുന്ന പുറംപോക്കിലേയ്ക്കും തീ പടർന്നു. പിന്നാലെ സമീപത്തെ കാടിനും വൈദ്യുതി ലൈനിലേയ്ക്കും തീ പടർന്നു. വൈദ്യുതി ലൈനിന്റെ കവറിംഗിനും കേടുപാടുകൾ സംഭവിച്ചു. തൃക്കാക്കരയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |