
കൊല്ലം: മുഖത്തല നടുവിലക്കരയിൽ മദ്ധ്യവയസ്‌കൻ വെന്തുമരിച്ചു. കാവനാട് സ്വദേശി ദയാനിധിയാണ് ( 55) മരിച്ചത്. പുരയിടത്തിൽ തീയിട്ടത് ആളിപടരുകയായിരുന്നു. ഫയർഫോഴ്സിനെ ദയാനിധി തന്നെയാണ് വിവരമറിയിച്ചത്. ഫയർഫോഴ്സും നാട്ടുകാരും എത്തും മുൻപ് ദയാനിധി തീ അണയ്ക്കാൻ ശ്രമിച്ചതാണ് അപകടത്തിൽ കലാശിച്ചത്. കന്നാസിലുള്ള വെള്ളം തീയിലേക്ക് ഒഴിക്കുന്നതിനിടയിൽ നിലത്തേക്കുവീണ് പൊള്ളലേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പുരയിടത്തിനോടുചേർന്ന് ഉടമസ്ഥതയിലുള്ള വീട് ദയാനിധി വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെ ഇടയ്ക്കുവന്ന് പുരയിടം വൃത്തിയാക്കുന്ന ശീലം ഇയാൾക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ട്.തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |