കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എംകെ മുനീറിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ പൊട്ടാസ്യം ലെവൽ അപകടകരമാം വിധം താഴ്ന്നു. പിന്നാലെ ഹൃദയാഘാതമുണ്ടാവുകയായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്ദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. എന്നാൽ പോസിറ്റീവായ പ്രതികരണങ്ങൾ കാണിക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |