തിരുവനന്തപുരം: ജൂലായ് 24 മുതൽ ഒക്ടോബർ 31 വരെ കേരള ബാങ്ക് നടപ്പാക്കുന്ന പ്രത്യേക 100 ദിന സ്വർണപ്പണയ വായ്പാ ക്യാമ്പയിൻ 48 ദിവസം പിന്നിട്ടപ്പോൾ 823 ശാഖകൾ വഴി 1000 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. 13ലധികം സ്വർണപ്പണയ വായ്പ പദ്ധതികളുള്ള ബാങ്കിൽ ക്യാമ്പയിൻ സമയത്ത് 9.25 ശതമാനം പലിശക്ക് ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന പ്രത്യേക സ്‌കീം ആരംഭിച്ചിട്ടുണ്ട്. രണ്ടരലക്ഷം വരെയുള്ള സ്വർണപ്പണയ വായ്പകൾക്ക് മാർക്കറ്റ് വിലയുടെ 85 ശതമാനം വരെ അനുവദിക്കുന്നുണ്ട്. 1000 കോടി രൂപയുടെ നേട്ടത്തിന്റെ ഭാഗമായുള്ള അനുമോദന ചടങ്ങ് കേരള ബാങ്ക് ഹെഡ് ഓഫീസിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം എസ്.ഷാജഹാൻ, ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗം ബി.പി. പിള്ള, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. ജോർട്ടി എം. ചാക്കോ, ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാം, എ.ആർ.രാജേഷ്, എ.അനിൽകുമാർ, ജനറൽ മാനേജർമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |