കൊച്ചി: വെള്ള ജൂബയും സ്വർണ്ണക്കര മുണ്ടും ഷാളും ധരിച്ച് കൊച്ചിയിലെ റോഡിലൂടെ മലയാളി കാരണവരെപ്പോലെ നടന്നു നീങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനായിരങ്ങൾക്ക് അത്ഭുതവും ആവേശവുമായി. കൈകൂപ്പി അഭിവാദ്യമർപ്പിച്ച് അരക്കിലോമീറ്ററോളം അദ്ദേഹം നടന്നു. ജനം പുഷ്പവൃഷ്ടി നടത്തി ആദരവറിയിച്ചു. തുടർന്നുള്ള യാത്ര വാഹനത്തിന്റെ വാതിൽ തുറന്നു പിടിച്ച് വശത്ത് നിന്നുകൊണ്ടായിരുന്നു.
വൈകിട്ട് 5.42: നാവിക വിമാനത്താവളത്തിൽ നിന്ന് കാറിൽ വെണ്ടുരുത്തി പാലത്തിന് സമീപമെത്തിയ മോദി അപ്രതീക്ഷിതമായി റോഡിലിറങ്ങി
പ്രധാനമന്ത്രി നടക്കാൻ തുടങ്ങിയതോടെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ആവേശം പകർന്നു. പെരുമാനൂർ വരെ അരക്കിലോമീറ്റർ നടത്തം
തേവര എസ്.എച്ച് കോളേജ് വരെ 1.8 കിലോമീറ്റർ റോഡിന്റെ ഇരുവശത്തും കാത്തുനിന്ന ആയിരങ്ങളുടെ പുഷ്പവൃഷ്ടി
മോദിയുടെ ചിത്രം ഉയർത്തിയും ജയ് വിളിച്ചും ജനസഞ്ചയം സ്നേഹമറിയിച്ചു. മോദി കൈ വീശിയും പുഞ്ചിരിച്ചും നടന്നുനീങ്ങി
റോഡരികിൽ ഒരുക്കിയ തിരുവാതിരയും വനിതകളുടെ കളരിപ്പയറ്റും കൗതുകത്തോടെ വീക്ഷിച്ച മോദി കലാകാരികളെ അഭിനന്ദിച്ചു
6.14: കോളേജിലെ യുവം 2023 വേദിയിൽ എത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |