SignIn
Kerala Kaumudi Online
Monday, 23 June 2025 9.08 AM IST

ഇനി ഡ്രോൺ പറത്തിയാൽ പിടി വീഴും, തിരുവനന്തപുരം വിമാനത്താവളത്തെ റെഡ്‌സോണായി പ്രഖ്യാപിച്ചു

Increase Font Size Decrease Font Size Print Page
drones

തിരുവനന്തപുരം: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ പരിധിയിലുളള പ്രദേശം റെഡ്‌സോണായി പ്രഖ്യാപിച്ചു. ഈ മേഖലകളിൽ ഒരു കാരണവശാലും ഡ്രോൺ പറത്താൻ അനുമതിയില്ല. മറ്റ് മേഖലകളിൽ മുൻകൂറായി അനുമതി വാങ്ങിയ ശേഷം മാത്രമേ ഡ്രോൺ പറത്താൻ പാടുളളൂ. ഇല്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലും ഡ്രോൺ പറത്തുന്നതുമായി ബന്ധപ്പെട്ടുളള കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ് ഭവൻ, നിയമസഭ, മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വസതികൾ, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടറിയേറ്റ്, വിഴിഞ്ഞം തുറമുഖം, വിഎസ്എസ്‌സി–ഐഎസ്‌ആർഒ തുമ്പ, ഐഎസ്‌ആർഒ ഇന്റർനാഷനൽ സിസ്റ്റം യൂണിറ്റ് വട്ടിയൂർക്കാവ്, എല്‍പിഎസ്‌സി/ഐഎസ്‌ആർഒ വലിയമല, സതേണ്‍ എയർ കമാൻഡ് ആക്കുളം, റിസർവ് ബാങ്ക് ഒഫ് ഇന്ത്യ തിരുവനന്തപുരം, ടെക്നോപാർക്ക് ഫേസ് (ഒന്ന് രണ്ട് മൂന്ന്), റഡാര്‍ സ്റ്റേഷന്‍ മൂക്കുന്നിമല, തമ്പാനൂർ ബസ് സ്റ്റാൻഡ്, മിലിറ്ററി ക്യാംപ് പാങ്ങോട്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ജഗതി, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പൊലീസ് ആസ്ഥാനം തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ട് കിലോമീറ്റർ ചുറ്റളവില്‍ ഡ്രോണുകള്‍ പറത്താൻ പാടില്ലെന്ന് പൊലീസ് അറിയിച്ചു.

TAGS: DRONE, RULES, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.