കണ്ണൂർ: ക്രിമിനലുകളെ എം.പിമാരാക്കി ആർ.എസ്.എസ് മാതൃക സൃഷ്ടിക്കുകയാണെന്ന എം.വി. ജയരാജന്റെ വിമർശനത്തിന് മറുപടിയുമായി സി. സദാനന്ദൻ. എം.പിയായി വിലസുന്നതു തടയാൻ താങ്കൾ മതിയാവില്ലെന്നും അതിന് സഖാവിന്റെ സൈന്യവും പോരാതെവരുമെന്നും ഫെയ്സ്ബുക്കിൽ കുറിച്ചു. കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കിയത് പരമോന്നത നീതിപീഠമാണെന്നും നേതാക്കൾ ബോംബും വാളും നൽകി പറഞ്ഞയച്ചതനുസരിച്ച് കൊടുംക്രൂരത കാണിച്ചതിനുള്ള ശിക്ഷയ്ക്ക് ഇപ്പോൾ വിലപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രപതിയുടെ ഉത്തരവിലൂടെയും പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിലുമാണ് താൻ രാജ്യസഭാംഗമായത്. അത് പ്രസ്ഥാനത്തിനായി ജീവൻ വെടിഞ്ഞവർ നെഞ്ചേറ്റിയ ആദർശത്തിന്റെ സാക്ഷാത്കാരമായാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |