ന്യൂഡൽഹി: മുതിർന്ന മാദ്ധ്യമപ്രവർത്തകനായ എൻ. അശോകന്റെ 80-ാം പിറന്നാൾ ആഘോഷവും മാദ്ധ്യമ പ്രവർത്തനത്തിന്റെ 50 വർഷവും കേരള ഹൗസിൽ ആഘോഷിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിലായിരുന്നു 'ഡൽഹിയുടെ അശോകം' എന്ന പരിപാടി. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ്, മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, എ.എ. റഹിം എം.പി, സി.പി.ഐ നേതാവ് ആനിരാജ, ഇന്ത്യൻ എക്‌സ്‌പ്രസ് മാനേജിംഗ് എഡിറ്റർ ഉണ്ണിരാജൻ ശങ്കർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |