
മലപ്പുറം: രാഹുൽ ഗാന്ധി എം പി മലപ്പുറത്തെ വണ്ടൂർ താലൂക്ക് ആശുപത്രിയിലേയ്ക്ക് അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. സൂക്ഷിക്കാൻ സ്ഥലപരിമിതിയുണ്ടെന്ന് പറഞ്ഞാണ് മെഡിക്കൽ ഓഫീസർ ഉപകരണങ്ങൾ തിരിച്ചയച്ചത്. എന്നാൽ ഇക്കാര്യം അറിഞ്ഞ ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് തിരിച്ചയച്ച സാധനങ്ങൾ തിരികെ എത്തിക്കാൻ ആവശ്യപ്പെട്ടു.
മെഡിക്കൽ ഓഫീസർക്കെതിരെയും ജീവനക്കാർക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി(എച്ച് എം സി) അറിയിച്ചു. എച്ച് എം സി ചെയർമാൻ കൂടിയായ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ഇക്കാര്യം പറഞ്ഞത്. എച്ച് എം സിയിലെ മൂന്ന് അംഗങ്ങൾ മെഡിക്കൽ ഓഫീസർക്കെതിരെ അന്വേഷണം നടത്തും. തുടർന്ന് ഭരണസമിതിയിൽ റിപ്പോർട്ട് നൽകും. സ്ഥലപരിമിതിയുണ്ടെന്ന് പറഞ്ഞ് ഉപകരണങ്ങൾ തിരിച്ചയച്ചത് തെറ്റാണെന്ന് എച്ച് എം സി യോഗത്തിൽ തീരുമാനം എടുത്തു. തിരിച്ചയച്ച സാധനങ്ങൾ ആശുപത്രിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |