
ശബരിമല: നടിയെ ആക്രമിച്ച കേസിൽ കോടതി വിധിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ നടൻ ദിലീപ് ശബരിമലയിലെത്തി. പിആർ ഓഫീസിൽ നിന്നും ദേവസ്വം ഉദ്യോഗസ്ഥരാണ് ദിലീപിനെ സോപാനത്തിലെത്തിച്ചത്. ദിലീപ് തന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. ശേഷം ശ്രീകോവിലിൽ ദർശനം നടത്തി.
ദിലീപ് ശബരിമലയിൽ എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഇന്നലെ തന്നെ ഉയർന്നിരുന്നു. എന്നാൽ, ഇന്ന് പുലർച്ചെയാണ് ദിലീപ് ശബരിമലയിലെത്തിയത്. കഴിഞ്ഞ തവണ ദിലീപ് സന്നിധാനത്തെത്തിയത് വലിയ വിവാദമായിരുന്നു. പത്ത് മിനിട്ടോളം ശ്രീകോവിലിന് മുന്നിൽ ചെലവഴിച്ചതായിരുന്നു ഇതിന് കാരണം. അന്ന് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുൾപ്പെടെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |