ചേർത്തല: ചേർത്തല എൻ.എസ്.എസ്.കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ചേർത്തല നഗരസഭ മൂന്നാം വാർഡ് കൽപ്പനയിൽ പ്രൊഫ. ഓച്ചിറ രാധാകൃഷ്ണൻ (84)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രൊഫ.എൻ.ശാരദാമ്മ.(ഒറ്റപ്പാലം, പന്തളം, ചേർത്തല, കരമന എൻ. എസ്. എസ് കോളേജുകളിൽ അദ്ധ്യാപികയായിരുന്നു). മക്കൾ: അനിത .എസ്, ചിത്ര .എസ്. മരുമക്കൾ: വിനോദ് പിള്ള, അനിൽ നായർ. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ ഒമ്പതിന്.
നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപന ജീവിതം ആരംഭിച്ച പ്രൊഫ. ഓച്ചിറ രാധാകൃഷ്ണൻ, മട്ടന്നൂർ, നെന്മാറ എൻ. എസ്. എസ് കോളേജുകളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. കാലടി ശ്രീശങ്കര സർവകലാശാല തുറവൂർ കേന്ദ്രം ഡയറക്ടറുമായിരുന്നു. വിപുലമായ ശിഷ്യ സമ്പത്തിന്റെ ഉടമയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |