വിഴിഞ്ഞം: സ്വന്തം വീടില്ലാത്തതിനാൽ ബന്ധുവീടിനു സമീപം താത്കാലിക ഷെഡിൽ താമസിച്ചിരുന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചു. കോട്ടുകാൽ തെങ്കവിള വടക്കേവിള വീട്ടിൽ സുധീർ വി. കുമാറിന്റെ ഭാര്യ വി.ജെ. സന്ധ്യാറാണി(40)യ്ക്കാണ് ദുര്യോഗം. വീടിനു പിന്നിലിരിക്കവെ പാമ്പ് യുവതിയുടെ കാലിൽ ചുറ്റിയ ശേഷം കടിക്കുകയായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് കടിയേറ്റത്. കടിച്ചത് മൂർഖനാണെന്നു തിരിച്ചറിഞ്ഞിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപ്രതിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ. ഏകമകൾ തൻമയ.
ഫോട്ടോ: പാമ്പ് കടിയേറ്റ് മരിച്ച സന്ധ്യാറാണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |