തിരുവനന്തപുരം: തിരുവനന്തപുരം ടെക്നോപാർക്കിലെ ഐ.ബി.എസ് കമ്പനി തയ്യാറാക്കിയ ഐ ഫ്ളൈ സ്റ്റാഫ് ഡിജിറ്റൽ സംവിധാനം ലോകത്തെ പ്രമുഖ എയർ ട്രാവൽ സർവ്വീസ് കമ്പനിയായ ഒമാൻ എയർവേയ്സ് വാങ്ങി. ജീവനക്കാരുടെ യാത്രകളും അതുമായി ബന്ധപ്പെട്ട ആവശ്യങ്ങളും നിയന്ത്രിക്കുന്നതിനുള്ള ഏകീകൃത സോഫ്റ്റ് വെയർ സംവിധാനമാണിത്.
ഏകീകൃത ഡെസ്ക്ടോപ്പ് അധിഷ്ഠിത സേവനത്തിൽ നിന്നും മാറി ആൻഡ്രോയിഡ് / ഐ.ഒ.എസ് ഡിവൈസുകളിൽ, ഏതു ബ്രൗസറിലൂടെയും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ സവിശേഷത.
വിരമിച്ചവർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരുടെയും യാത്ര, അനുബന്ധ ടിക്കറ്റിംഗ്, വാർഷിക ലീവ് ടിക്കറ്റിംഗ് എന്നിവയും സഹകമ്പനികളായ ട്രാൻസോം കാറ്ററിംഗ്, ട്രാൻസോം ഹാന്റ്ലിംഗ്, ട്രാൻസോം സാറ്റ്സ് കാർഗോ എന്നിവയും ഈ ഏകീകൃത സംവിധാനത്തിലൂടെ കൈകാര്യം ചെയ്യാം. ഇടയ്ക്കുണ്ടാകുന്ന നയംമാറ്റങ്ങളും അനായാസം നടപ്പാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |