കണ്ണൂർ: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ വിവാദത്തിലായ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെ ഉന്നമിട്ട് പി. ജയരാജന്റെ ആരാധകരായ റെഡ് ആർമിയുടെയും പോരാളി ഷാജിയുടെയും ഫേസ്ബുക്ക് പോസ്റ്റ്. കച്ചവട താത്പര്യം തലയ്ക്കുപിടിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്ന വരികളുമായി റെഡ് വൊളന്റിയർമാരെ നോക്കി പി.ജയരാജൻ നിൽക്കുന്ന ചിത്രവുമാണ് രണ്ടു പേജുകളിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയാവാൻ വരെ യോഗ്യതയുള്ള നേതാവ് എന്ന തരത്തിൽ കമന്റുകളും വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |