തിരുവനന്തപുരം : ഡോ.പി.പല്പു ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് വി.എസ്.എസ്.സി മുൻ ഡയറക്ടർ എം.ചന്ദ്രദത്തൻ ഏറ്റുവാങ്ങി. ഇന്നലെ നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരമാണ് നൽകിയത്. മന്ത്രി ആന്റണി രാജു, ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.കെ.സാംബശിവൻ, വർക്കിംഗ് പ്രസിഡന്റ് അമ്പലത്തറ ചന്ദ്രബാബു, അവാർഡ് നിർണയ കമ്മിറ്റി അദ്ധ്യക്ഷയായ കേരളകൗമുദി ഡയറക്ടർ ഷൈലജാ രവി, ഡോ. പി. ചന്ദ്രമോഹൻ, അഡ്വ.കെ. സുഗതൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |