
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് സംസ്ഥാനം പിൻമാറും. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട വൻതിരിച്ചടിയാണ് പത്തുവർഷമായി നീട്ടിക്കൊണ്ടുപോയ വിഷയത്തിൽ തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ 'ഉറപ്പായ പെൻഷൻ" (അഷ്വേർഡ് പെൻഷൻ) പദ്ധതിയാണ് പകരം വരുന്നത്. നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.
കേന്ദ്ര മാതൃക മഹാരാഷ്ട്ര, ഹരിയാന, ഒഡിഷ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ നടപ്പാക്കിയിരുന്നു. കഴിഞ്ഞമാസം തമിഴ്നാടും പദ്ധതിയിലേക്ക് മാറി.
2013വരെ സ്റ്റാറ്റ്യൂട്ടറി പെൻഷനായിരുന്നു. വൻ ബാദ്ധ്യതയാണെന്ന് കണ്ടാണ് പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ കുറഞ്ഞ തുക 5,000രൂപയും പരമാവധി തുക അവസാനത്തെ പത്തുമാസം വാങ്ങിയ ശമ്പളത്തിന്റെ ശരാശരിയുടെ പകുതിയുമായിരുന്നു. പങ്കാളിത്തപെൻഷനിൽ കുറഞ്ഞ പെൻഷൻ എന്നൊന്നില്ല. സർവീസ് അനുസരിച്ചാണ് പെൻഷൻ. 455രൂപ പ്രതിമാസ പെൻഷൻ കിട്ടുന്നവർ വരെയുണ്ട്. സംസ്ഥാനത്ത് 35- 40 വയസിലാണ് കൂടുതൽ പേരും സർവീസിൽ കയറുന്നത്. 15 - 20വർഷമാകുമ്പാൾ പെൻഷനുമാകും. ഇതാണ് പങ്കാളിത്തപെൻഷനോട് അതൃപ്തിയുണ്ടാക്കിയത്.
#കുറഞ്ഞ പെൻഷൻ
5,000 ഉറപ്പാക്കും
സ്റ്റാറ്റ്യൂട്ടറി പെൻഷൻ മാതൃകയിൽ 5,000രൂപ കുറഞ്ഞ പെൻഷനും അവസാന പത്തുമാസം വാങ്ങിയ ശമ്പളത്തിന്റെ 30മുതൽ 40% വരെ പെൻഷൻ ഉറപ്പാക്കുന്നതുമാണ് പരിഗണിക്കുന്നതെന്നാണ് സൂചന. ഗ്രാറ്റുവിറ്റി പങ്കാളിത്ത പെൻഷനേക്കാൾ കുറവും സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്കാൾ കൂടുതലുമായിരിക്കും. നിലവിൽ സ്റ്റാറ്റ്യൂട്ടറി പെൻഷന് 17 ലക്ഷവും പങ്കാളിത്തപെൻഷനിൽ 25ലക്ഷവുമാണ് ഗ്രാറ്റുവിറ്റി.
അഷ്വേർഡ് പെൻഷൻ നടപ്പാക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ്. ജീവനക്കാർക്ക് വലിയ ആശ്വാസമായിരിക്കും "
കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി
കോടതിയിൽ അങ്ങനെ പറഞ്ഞെങ്കിലും
ഡി.എ. ഉറപ്പായും നൽകും: ധനമന്ത്രി
തിരുവനന്തപുരം: ഡി.എ. ജീവനക്കാരുടെ അവകാശമല്ലെന്നും സർക്കാരിന്റെ നയപരമായ തീരുമാനം മാത്രമാണെന്നും ഹൈക്കോടതിയെഅറിയിച്ചിട്ടുണ്ടെങ്കിലും ക്ഷാമബത്ത കുടിശികയടക്കം നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും പൂർണമായും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവനക്കാരും പെൻഷൻകാരും ആശങ്കപ്പെടേണ്ടതില്ല. ജീവനക്കാരുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കും. ഡി.എ അവകാശമല്ലെന്ന സത്യവാങ്മൂലം വിവാദമായ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം.
ക്ഷാമബത്ത നൽകുന്നത് സർക്കാരിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തീരുമാനത്തിന്റെ ഭാഗമാണ്.
ഉറപ്പുള്ള പെൻഷനിലെ സർക്കാർ
വിഹിതത്തിൽ തർക്കം... പേജ്......
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |