SignIn
Kerala Kaumudi Online
Thursday, 19 February 2026 4.21 AM IST

അങ്കണവാടി പ്രവർത്തകർക്ക് നഷ്ടമായ പെൻഷൻ നൽകും

Increase Font Size Decrease Font Size Print Page
w

തിരുവനന്തപുരം : അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ അനുവദിക്കുന്നതിന് ഉത്തരവായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. കേരള അങ്കണവാടി വർക്കേർസ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിൽ നിന്നും ക്ഷേമനിധി വിഹിതം അടക്കുന്നതിൽ മുടക്കം വന്നിട്ടുള്ള 30 മുതൽ 40 വർഷം വരെ സേവനകാലയളവുള്ളവർക്കാണ് പെൻഷൻ അനുവദിക്കുക.

2016മുതൽ 2025വരെ വിരമിച്ച അങ്കണവാടി പ്രവർത്തകരിൽ 2016ന് ശേഷം അനാരോഗ്യം ഉൾപ്പടെയുള്ള വിവിധ കാരണങ്ങളാൽ 500ൽപ്പരം അങ്കണവാടി പ്രവർത്തകർക്ക് പെൻഷൻ നഷ്ടമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള ആക്ട് ഭേദഗതി ചെയ്ത് പ്രത്യേക അനുമതി നൽകി ഉത്തരവായത്.

TAGS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY