SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.50 PM IST

ഫെബ്രുവരി 25 മുതൽ 62 ലക്ഷത്തോളം പേർക്ക് 2000 രൂപ വീതം,​ 1050 കോടി രൂപ അനുവദിച്ചു

Increase Font Size Decrease Font Size Print Page

social-welfare-pension

തിരുവനന്തപുരം : ഈ മാസത്തെ സാമൂഹ്യസുരക്ഷ,​ ക്ഷേമനിധി പെൻഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും. 2000 രൂപ വീതം 62 ലക്ഷം പേർക്കാണ് പെൻഷൻ ലഭിക്കുക. പെൻഷൻ വിതരണത്തിനായി 1050 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവർക്ക് നേരിട്ട് വീട്ടിലെത്തിച്ചുമാണ് വിതരണം.

ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതത് ബോർഡുകൾവഴി വിതരണം ചെയ്യും. 8.46 ലക്ഷം പേർക്ക് കേന്ദ്ര വിഹിതത്തിന് അർഹതയുണ്ട്. എന്നാൽ അത് കിട്ടിയിട്ടില്ല. അതിനാവശ്യമായ 24.21 കോടി രൂപ കൂടി ഉൾപ്പെടുത്തിയാണ് സംസ്ഥാനം പെൻഷൻ വിതരണത്തിന് തുക അനുവദിച്ചത്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പി.എഫ്.എം.എസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

TAGS: PENSION, WELFARE PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY